യുഎഇയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കി ലുലു എക്സ്ചേഞ്ച്; ഉപഭോക്താക്കളെയും ജീവനക്കാരെയും ആദരിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ അത്യാധുനിക കാന്‍സര്‍ രോഗനിര്‍ണയവും ചികിത്സയും രോഗികള്‍ക്ക് കൂടുതല്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനായി ആദ്യത്തെ പെറ്റ്സിടി (PETCT) സേവനം ആരംഭിച്ച് ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ കീഴിലുള്ള ബുര്‍ജീല്‍ സ്പെഷ്യല്‍റ്റി ഹോസ്പിറ്റല്‍. ന്യൂക്ലിയര്‍ മെഡിസിന് വിഭാഗത്തിന്റെ കീഴില്‍ വരുന്ന സേവനത്തിന്റെ പ്രവര്‍ത്തനം ശൈഖ് ഫൈസല്‍ ഖാലിദ് സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ സാന്നിധ്യത്തില്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ചെയര്‍മാനും സിഇഒയുമായ ഡോ. ഷംഷീര്‍ വയലിലും ചടങ്ങില്‍ സന്നിഹിതനായിരുന്നു. ഗ്രൂപ്പിന്റെ അര്‍ബുദ ചികിത്സ ശൃംഖലയായ ബുര്‍ജീല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി (ബിസിഐ) പൂര്‍ണമായി സംയോജിപ്പിച്ചാണ് പ്രവര്‍ത്തനം. യുഎഇയിലെ അതിവേഗം വളരുന്ന ക്യാന്‍സര്‍ ചികില്‍സാ ശൃംഖലയായ ബിസിഐ വഴി രോഗനിര്‍ണ്ണയം, ചികില്‍സാ പ്ലാനിങ്, ചികിത്സാ ഘട്ടങ്ങള്‍, തുടര്‍പരിചരണം എന്നിവ ഒരുകുടക്കീഴില്‍ ലഭ്യമാകും.
സങ്കീര്‍ണ്ണമായ ചികില്‍സകള്‍ കൂടുതല്‍ സുഗമവും രോഗികള്‍ക്ക് പ്രാപ്യവുമായ രീതിയില്‍ ക്രമീകരിക്കാനാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ചെയര്‍മാനും സി.ഇ.ഒയുമായ ഡോ. ഷംഷീര്‍ വയലില്‍ വ്യക്തമാക്കി. മറ്റൊരു എമിറേറ്റിലേക്ക് യാത്ര ചെയ്യാതെ തന്നെ രോഗികള്‍ക്ക് നൂതന മോളിക്യുലാര്‍ ഇമേജിംഗ് സേവനം ലഭ്യമാകും എന്നതാണ് ഇതിന്റെ പ്രധാന നേട്ടം. വേഗത്തിലുള്ള സ്കാനിങ് പരിശോധനാ ദൈര്‍ഘ്യം കുറയ്ക്കുമ്പോള്‍, വിദഗ്ദ്ധ സംഘത്തിന്റെ സംയോജിത പരിചരണം സമയബന്ധിതവും കൃത്യവുമായ ചികിത്സ ഉറപ്പാക്കും. പെറ്റ് ഡിറ്റക്ടര്‍ സാങ്കേതികവിദ്യയും സി.ടി ഇമേജിങ് സംവിധാനവും സംയോജിപ്പിക്കുന്ന ജി.ഇ ഡിസ്കവറി ഐ.ക്യൂ (GE Discovery IQ) പെറ്റ്സിടി സിസ്റ്റമാണ് ഹോസ്പിറ്റലിലെ ന്യുക്ലിയര്‍ മെഡിസിന് വിഭാഗത്തിന്റെ പ്രത്യേകത. കാന്‍സര്‍ രോഗനിര്‍ണ്ണയത്തിനും സ്റ്റേജിംഗിനും പുറമെ ചികില്‍സയോടുള്ള പ്രതികരണം വിലയിരുത്താനും രോഗം ആവര്‍ത്തിക്കാനുള്ള സാധ്യത തിരിച്ചറിയാനും ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കും.
ഹൈ സെന്‍സിറ്റിവിറ്റി ഡിറ്റക്ടര്‍ സാങ്കേതികവിദ്യ വഴി കുറഞ്ഞ അളവിലുള്ള റേഡിയേഷന് എക്സ്പോഷറിലൂടെ വേഗത്തില്‍ സ്കാനിങ് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നത് രോഗികള്‍ക്ക് വലിയ നേട്ടമാണ്. ക്യുക്ലിയര് റീകണ്‍സ്ട്രക്ഷന്‍ സാങ്കേതികവിദ്യ ചിത്രങ്ങളുടെ നിലവാരവും കൃത്യതയും കൂടുതല്‍ മെച്ചപ്പെടുത്തുന്നു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന് (FANR) മാനദണ്ഡങ്ങളും അന്താരാഷ്ട്ര റേഡിയേഷന് സുരക്ഷാ ചട്ടങ്ങളും പൂര്‍ണ്ണമായി പാലിച്ചാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. രോഗനിര്‍ണ്ണയത്തിന് പുറമെ, അബുദാബിയിലെ ബുര്‍ജീല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ന്യൂക്ലിയര്‍ മെഡിസിന് ടീമുമായി സഹകരിച്ച് റേഡിയോന്യൂക്ലൈഡ് തെറാപ്പികളും ഷാര്‍ജയില്‍ ലഭ്യമാക്കും.
യുഎഇയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കി ലുലു എക്സ്ചേഞ്ച്; ഉപഭോക്താക്കളെയും ജീവനക്കാരെയും ആദരിച്ചു