സോഷ്യല്‍ മീഡിയ വഴി വ്യാജ ഫ്രീലാന്‍സ് വിസ വില്‍പ്പന; കര്‍ശന നടപടിയുമായി ജിഡിആര്‍എഫ്എ; കലാരംഗത്തെ പ്രമുഖന് അറസ്റ്റില്‍

ദുബൈ: സ്കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് കര്‍ശന പരിശോധനകളുമായി ദുബൈ നഗരസഭ. 500ലധികം വിദ്യഭ്യാസ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. സ്കൂള്‍ കാന്റീനുകള്‍, ക്യാമ്പസ് സൗകര്യങ്ങള്‍, ഭക്ഷണ പാത്രങ്ങള്‍, കുടിവെള്ള കുപ്പികള്‍, സ്വിമ്മിങ് പൂളുകള്‍, സ്കൂള്‍ യൂണിഫോമുകള്‍ എന്നിവയുള്‍പ്പെടെ പരിശോധനയ്ക്ക് വിധേയമാക്കി. സ്കൂള്‍ കാന്റീനുകളില്‍ വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കള്‍, അവ സൂക്ഷിക്കുന്ന സ്ഥലങ്ങള്‍, പാചകരീതികള്‍, വ്യക്തിശുചിത്വം എന്നിവ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പരിശോധനാ സംഘം നേരിട്ട് വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു. ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാന്‍ വിപണിയില്‍ ലഭിക്കുന്ന 800 ഓളം വസ്തുക്കളും പരിശോധിച്ചു. വാട്ടര്‍ ബോട്ടില്‍, ഭക്ഷണപാത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെയാണ് പരിശോധിച്ചത്.
നഗരസഭയുടെ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാത്ത വിദ്യാലയങ്ങള്‍ക്കും കാന്റീന് നടത്തിപ്പുകാര്‍ക്കുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരിശോധനകള്‍ക്ക് പുറമെ, വിദ്യാര്‍ഥികള്‍, മാതാപിതാക്കള്‍, സ്കൂള്‍ ജീവനക്കാര്‍, കാന്റീന് ജീവനക്കാര്‍ എന്നിവര്‍ക്കായി ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ശരിയായ രീതിയില്‍ കൈ കഴുകല്‍, ലഞ്ച് ബോക്സുകള്‍ സുരക്ഷിതമായി സൂക്ഷിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള ഭക്ഷ്യസുരക്ഷയെയും വ്യക്തിശുചിത്വത്തെയും കുറിച്ചുള്ള പ്രായോഗിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ട്.