യുഎഇ പ്രസിഡന്റ് ജര്‍മ്മനിയിലേക്ക്; ഔദ്യോഗിക സന്ദര്‍ശനം ഇന്ന് ആരംഭിക്കും

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന മലയാളി കായികതാരങ്ങള്‍ക്ക് 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് കായിക മന്ത്രി ഒ.ജെ. ജനീഷ്. വെളളി നേടുന്നവര്‍ക്ക് 30 ലക്ഷവും വെങ്കലം നേടുന്നവര്‍ക്ക് 20 ലക്ഷം രൂപയുമാണ് പാരിതോഷികം നല്‍കുക. കൂടാതെ പങ്കെടുക്കുന്ന എല്ലാവര്ക്കും ഒരു ലക്ഷം രൂപ മുന്‍കൂറായി നല്‍കും. സ്വര്‍ണ്ണം നേടുന്നവരുടെ പരിശീലകര്‍ക്ക് അഞ്ച് ലക്ഷം, വെള്ളി നേടുന്നവരുടെ പരിശീലകര്‍ക്ക് 3 ലക്ഷം, വെങ്കലം നേടുന്നവരുടെ പരിശീലകര്‍ക്ക് 2 ലക്ഷം രൂപ വീതവും നല്‍കുമന്നാണ് കായികമന്ത്രിയുടെ പ്രഖ്യാപനം.
ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഉള്‍പ്പെടെ 28 മലയാളികള്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. അത്ലറ്റിക്സ് ടീമിലാണ് ഏറ്റവും കൂടുതല്‍ മലയാളികളുള്ളത്. 11 പേര്. ജപ്പാനിലെ ഐചിനഗോയ നഗരത്തിലാണ് ഇത്തവണ ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്. സെപ്തംബറില്‍ 19 മുതല്‍ ഒക്ടോബര്‍ നാലുവരെയാണ് മത്സരങ്ങള്‍.