സോഷ്യല്‍ മീഡിയ വഴി വ്യാജ ഫ്രീലാന്‍സ് വിസ വില്‍പ്പന; കര്‍ശന നടപടിയുമായി ജിഡിആര്‍എഫ്എ; കലാരംഗത്തെ പ്രമുഖന് അറസ്റ്റില്‍

അബുദാബി: ലോകത്തിന്റെ ജലപ്രതിസന്ധികള്‍ക്ക് പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും ശുദ്ധജലവും ശുചിത്വവും എല്ലാവര്ക്കും ഉറപ്പാക്കുന്നതിനുമായി യൂണൈറ്റഡ് നേഷന്‍സ് ജല സമ്മേളനം ഡിസംബര്‍ 8 മുതല്‍ 10 വരെ അബുദാബിയില്‍ നടക്കും. യുഎഇയും സെനഗലും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന സമ്മേളനം അബുദാബി നാഷണല്‍ എക്സിബിഷന് സെന്ററിലാണ് നടക്കുക. 2030ഓടെ എല്ലാവര്ക്കും സുരക്ഷിതമായ കുടിവെള്ളവും ശുചിത്വ സംവിധാനങ്ങളും ഉറപ്പാക്കുക എന്ന ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യം നടപ്പാക്കുന്നത് വേഗത്തിലാക്കുകയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.
ഏകദേശം 50 വര്‍ഷത്തിനിടെ മൂന്നാം തവണ മാത്രമാണ് യുഎന്‍ പ്രത്യേകമായി ആഗോള ജല സമ്മേളനം സംഘടിപ്പിക്കുന്നത്. രണ്ട് പ്രധാന വേദികളിലാണ് സമ്മേളനം അരങ്ങേറുന്നത്. ഇവിടെ നയതന്ത്ര ചര്‍ച്ചകള്‍, പ്ലീനറി സെഷനുകള്‍, ഡയലോഗുകള്‍, ജലസംരക്ഷണ സാങ്കേതികവിദ്യകള്‍, നൂതന പദ്ധതികള്‍, നിക്ഷേപ അവസരങ്ങള്‍, പ്രദര്‍ശനങ്ങള്‍, നെറ്റ്വര്‍ക്കിങ് തുടങ്ങിയവ നടക്കും. ഇതോടൊപ്പം ആദ്യമായി അബുദാബി വാട്ടര്‍ ആന്റ് പവര്‍ വീക്ക് സംഘടിപ്പിച്ച് നിക്ഷേപകരെയും സാങ്കേതികവിദഗ്ധരെയും നയരൂപീകരകരെയും ഒരുമിച്ച് കൊണ്ടുവരാനും ലക്ഷ്യമിടുന്നു. സമ്മേളനത്തിന് മുന്നോടിയായി യുഎന്‍ ആസ്ഥാനമായ ന്യൂയോര്‍ക്കില്‍ വിവിധ രാജ്യങ്ങളുടെയും സംഘടനകളുടെയും പങ്കാളിത്തത്തോടെ തയ്യാറെടുപ്പ് ചര്‍ച്ചകള്‍ പൂര്‍ത്തിയായി.
ജലക്ഷാമം, കാലാവസ്ഥാ വ്യതിയാനം, ജനസംഖ്യാ വളര്‍ച്ച, കൃഷിക്കും വ്യവസായത്തിനുമുള്ള ജലാവശ്യകത എന്നിവ ഒരേസമയം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സമ്മേളനം നടക്കുന്നത്.
അബുദാബിയില്‍ നടക്കാനിരിക്കുന്ന യുഎന്‍ രാജ്യാന്തര ജല സമ്മേളനത്തിലേക്ക് ക്ഷണിച്ചു കൊണ്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്ക് ഔദ്യോഗിക കത്തയച്ചു. 2026 യു.എന്‍ ജല സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള ഔദ്യോഗിക ക്ഷണവും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖി യുഎഇയുടെ ഖത്തര്‍ അംബാസഡര്‍ സഈദ് അബ്ദുല്ല അല്‍ ഖെംസിയില് നിന്ന് കത്ത് ഏറ്റുവാങ്ങി. ദോഹയിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിലാണ് കത്ത് കൈമാറിയത്.