തുരങ്കത്തില്‍ കുടുങ്ങിക്കിടന്നത് 9 ദിവസം: നേപ്പാളില്‍ 2 പേരെ ജീവനോടെ രക്ഷിച്ചു

ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ 29ാമത് പതിപ്പില്‍ 46 രാജ്യങ്ങളില്‍ നിന്നുള്ള 424 മത്സരാര്‍ഥികള്‍ രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടി. ഈ വര്‍ഷം മത്സരത്തിന് ലഭിച്ചത് റെക്കോര്‍ഡ് പങ്കാളിത്തമാണ്. 135 രാജ്യങ്ങളില്‍ നിന്നായി 20,535 എന്‍ട്രികളാണ് ലഭിച്ചത്. 16 വയസ്സിന് മുകളിലുള്ള പുരുഷ വിഭാഗത്തില്‍ 321 പേരും 16 വയസ്സിന് താഴെയുള്ള വിഭാഗത്തില്‍ 103 പേരമാണ് യോഗ്യത നേടിയത്. ഇതില്‍ 53 ആണ്‍കുട്ടികളും 50 പെണ്‍കുട്ടികളുമാണ്. രണ്ടാം ഘട്ട യോഗ്യത വിലയിരുത്തുന്നത് സെപ്റ്റംബര്‍ 1 മുതല്‍ 14 വരെയാണ്. ശബ്ദത്തിന്റെ മികവ്, പാരായണ ശൈലി, തജ്വീദ് എന്നിവയുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍. മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ മികച്ച ശബ്ദങ്ങളും ഖുര്‍ആന്‍ പാരായണത്തിലെ ഉയര്‍ന്ന നിലവാരവും പ്രകടമായതായി ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറലും അവാര്‍ഡ് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനുമായ അഹമ്മദ് ദര്‍വീഷ് അല്‍ മുഹൈരി പറഞ്ഞു. 135 രാജ്യങ്ങളില്‍ നിന്നുള്ള 20,535 എന്‍ട്രികളും 46 രാജ്യങ്ങളില്‍ നിന്നുള്ള 424 ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത മത്സരാര്ഥികളും ഉള്‍പ്പെടുന്നതോടെ, ഖുര്‍ആന്‍ പാരായണ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ലോകത്തെ പ്രമുഖ വേദികളിലൊന്നായി ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കൂടുതല്‍ ശക്തിപ്പെടുകയാണെന്ന് സംഘാടകര്‍ അറിയിച്ചു.