ഫോഡബിള് ഐ ഫോണ് ബുക്കിങ് ഒക്ടോബര് 16 മുതല്: യുഎഇയിലെ വില പ്രഖ്യാപിച്ചു

ദുബൈ കെഎംസിസി ആസ്ഥാനത്തെ സീതി സാഹിബ് ലൈബ്രറി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള് ഉദ്ഘാടനം ചെയ്തു
ദുബൈ: പുസ്തകങ്ങളുടെ പ്രാധാന്യം കാലാതീതമായി തുടരുമെന്നും എഐ കാലത്തും പുസ്തകങ്ങള്ക്ക് പ്രസക്തിയുണ്ടെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള് പറഞ്ഞു. ഡിജിറ്റല് യുഗത്തിലേക്ക് സഞ്ചരിക്കുമ്പോഴും പിന്നിട്ട കാലവും ചരിത്രവും ഓര്മ്മപ്പെടുത്താന് വായനയാണ് വഴികാട്ടിയാവുന്നത്. ചരിത്രത്തിലേക്കുള്ള തിരിഞ്ഞു നോട്ടമാണ് വായനയിലൂടെ നടക്കുന്നതെന്നും പുസ്തകങ്ങള് നിര്വ്വഹിക്കുന്നത് ഭൂതകാലത്തെ കുറിച്ചുള്ള ഓര്മ്മപ്പെടുത്തലാണെന്നും അദ്ദേഹം പറഞ്ഞു. ദുബൈ കെഎംസിസി ആസ്ഥാനത്ത് സംവിധാനിച്ച സീതി സാഹിബ് ലൈബ്രറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങള്. മുസ്ലിം ലീഗിന്റെ എക്കാലത്തെയും ഓര്മ്മകളുടെ നിറദീപമാണ് മഹാനായ കെഎം സീതി സാഹിബെന്നും അദ്ദേഹത്തിന്റെ നാമധേയത്തില് വിശാലമായ ഒരു ലൈബ്രറി സ്ഥാപിച്ച ദുബൈ കെഎംസിസിയുടേത് ശ്ലാഘനീയമായ പ്രവര്ത്തനമാണെന്നും തങ്ങള് പറഞ്ഞു. ദുബൈ കെഎംസിസി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഇസ്മായില് ഏറാമല അധ്യക്ഷനായി. വേള്ഡ് കെഎംസിസി ജനറല് സെക്രട്ടറി ഡോ.പുത്തൂര് റഹ്മാന് മുഖ്യപ്രഭാഷണം നടത്തി. മതവും രാഷ്ട്രീയവും സാഹിത്യവും ഒരുപോലെ കൈകാര്യം ചെയ്ത് ചരിത്രത്തില് ഇടംനേടിയ മഹാനായ നേതാവാണ് കെഎം സീതി സാഹിബെന്ന് അദ്ദേഹം അനുസ്മരിച്ചു.
ദുബൈ കെഎംസിസി കമ്മ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റി ബോര്ഡ് ഡയരക്ടര് റാഷിദ് അസ്ലം, മാധ്യമ പ്രവര്ത്തകരായ എം.സി.എ നാസര്, അനൂപ് കീച്ചേരി, കോഴിക്കോട് ഗവ.മെഡിക്കല് കോളേജ് വികസന സമിതിയംഗം ഷൗക്കത്ത് മൂഴിക്കല് പ്രസംഗിച്ചു. ദുബൈ കെഎംസിസി ആക്ടി.ജനറല് സെക്രട്ടറി നാസര് മുല്ലക്കല് സ്വാഗതവും തൂലിക ഫോറം ജനറല് കണ്വീനര് റാഫി പള്ളിപ്പുറം നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ കെ.പി.എ സലാം, മുഹമ്മദ് പട്ടാമ്പി, ഒ.മൊയ്തു, റഈസ് തലശ്ശേരി, അഫ്സല് മെട്ടമ്മല്, അഹമ്മദ് ബിച്ചി, സമദ് ചാമക്കാല, പി.വി നാസര്, അബ്ദുല്ഖാദര് അരിപ്പാമ്പ്ര, ആര്.ഷുക്കൂര്, ഹസന് ചാലില്, തൂലിക ഫോറം ഭാരവാഹികളായ അഷ്റഫ് കൊടുങ്ങല്ലൂര്, എസ്.നിസാമുദ്ദീന്, വി.കെ.കെ റിയാസ്, ടി.എം.എ സിദ്ദീഖ്, മൂസ കൊയമ്പ്രം, മുജീബ് കോട്ടക്കല്, ബഷീര് കാട്ടൂര്, നബീല് നാരങ്ങോളി, ഹനീഫ് തളിക്കുളം ആശംസ നേര്ന്നു സംസാരിച്ചു.
