ഗ്യാനേഷ് കുമാറിന്റെ രാജി: ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് അനുമതി തേടി യൂത്ത് കോണ്‍ഗ്രസ് കോടതിയെ സമീപിക്കും

വയനാട് മുട്ടില്‍ മരംമുറിക്കേസില്‍ മുന്‍ വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനെതിരെ ഗുരുതരമായ ആരോപണം. വനം വകുപ്പ് കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടതില്ലെന്ന് മുന്‍ വനം മന്ത്രി പറഞ്ഞിരുന്നതായി കേസിലെ മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോസഫ് മാത്യു വെളിപ്പെടുത്തി. വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിക്കാതിരുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരമെന്നും അഡ്വ. ജോസഫ് മാത്യു പ്രതികരിച്ചു.കേസില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രങ്ങളും ദുര്‍ബലമാണെന്ന് അദേഹം ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു. മരങ്ങള്‍ എവിടെ നിന്ന് മുറിച്ചു എന്നതിന് വനംവകുപ്പിന് ഇനിയും വ്യക്തതയുണ്ടായിട്ടില്ല. നടപടികള്‍ എല്ലാം വൈകിപ്പിച്ചു, വൈകിപ്പിച്ചതില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍കടക്കം പങ്കുണ്ടെന്ന് അദേഹം ആരോപിച്ചു. ചെറിയ കേസാണെന്നും ഗുരുതര കുറ്റകൃത്യമല്ലാത്തതുകൊണ്ട് 500 രൂപ ഫൈന്‍ അടിച്ചാല്‍ പോരെയെന്നും എകെ ശശീന്ദ്രന് പറഞ്ഞതായി ജോസഫ് മാത്യു പറഞ്ഞു. ഈ കേസില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള സാഹചര്യം കഴിഞ്ഞ സര്‍ക്കാര്‍ ഉണ്ടാക്കിയതായി സംശയമുണ്ടെന്നും വനംവകുപ്പ് മന്ത്രി ഷിബുബേബി ജോണ്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്തെ റവന്യൂ ഉത്തരവില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.