ഗ്യാനേഷ് കുമാറിന്റെ രാജി: ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് അനുമതി തേടി യൂത്ത് കോണ്‍ഗ്രസ് കോടതിയെ സമീപിക്കും

ദുബൈ: പ്രധാന റോഡുകളില്‍ വാഹനമോടിക്കുന്നവരെ തടഞ്ഞുനിര്‍ത്തി ഭിക്ഷാടനം നടത്തിവന്ന 22 അംഗ സംഘത്തെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന്റെ ഔദ്യോഗിക ആപ്പ് ആയ ‘പോലീസ് ഐ’ വഴി പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ പിടികൂടിയത്. യാത്ര ചെയ്യാനുള്ള ടിക്കറ്റ് ചാര്‍ജിന് പണമില്ലെന്നു പറഞ്ഞാണ് ഇവര്‍ വാഹന ഉടമകളില്‍ നിന്നും പണം കൈക്കലാക്കിയിരുന്നത്. ഭിക്ഷാടനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട പൊതുജനങ്ങളിലൊരാള് ദുബൈ പോലീസിന് വിവരം കൈമാറുകയായിരുന്നു. വിവരം ലഭിച്ച ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തുകയും സംഘത്തിലെ 22 പേരെയും പിടികൂടുകയുമായിരുന്നു.
സമാനമായ രീതിയിലുള്ള ഭിക്ഷാടനവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ശ്രദ്ധയില്‍പ്പെട്ടാല്‍ ദുബായ് പോലീസിന്റെ ആപ്പിലെ ‘പോലീസ് ഐ’ വഴിയോ അല്ലെങ്കില്‍ 901 എന്ന നമ്പറിലോ ഉടന്‍ തന്നെ വിവരം അറിയിക്കണമെന്ന് ദുബൈ പോലീസ് അറിയിച്ചു. ഇത്തരത്തിലുള്ള അനധികൃത ഭിക്ഷാടനത്തോടും തട്ടിപ്പുകളോടും സഹകരിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.