ആരോഗ്യകരമായ ദീര്‍ഘായുസിന് ദുബൈയില്‍ പ്രത്യേക അതോറിറ്റി; പദ്ധതിക്ക് ശൈഖ് ഹംദാന്‍ അംഗീകാരം നല്കി

ദുബൈ: ആരോഗ്യകരമായ ദീര്‍ഘായുസ്, വെല്‍നെസ്, അഡ്വാന്‍സ്ഡ് ഹെല്‍ത്ത് മേഖലകളെ ആഗോളതലത്തില്‍ മുന്നിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ദുബൈയില്‍ രൂപീകരിച്ച പ്രത്യേക അതോറിറ്റിക്ക് അംഗീകാരം. Dubai Longevity Authortiy (DLA)യുടെ ആശയങ്ങള്‍ക്കും പ്രവര്‍ത്തന ബജറ്റിനും ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്കി. അതോറിറ്റിയുടെ ആദ്യ ബോര്‍ഡ് യോഗത്തിന് ശേഷമാണ് പ്രവര്‍ത്തനത്തിനും ബജറ്റിനും അംഗീകാരം നല്‍കിയത്. ഇതോടെ DLA രൂപീകരണ ഘട്ടത്തില്‍ നിന്ന് പ്രവര്‍ത്തന ഘട്ടത്തിലേക്ക് കടക്കും.
മനുഷ്യര്‍ എത്രകാലം ജീവിക്കുന്നു എന്നതിലുപരി എത്രകാലം ആരോഗ്യത്തോടെ ജീവിക്കുന്നു എന്നതിനാണ് പുതിയ മേഖലയില്‍ പ്രാധാന്യം നല്‍കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ദുബൈയുടെ വികസന മാതൃകയില്‍ ജനങ്ങളുടെ ആരോഗ്യം, ക്ഷേമം, ജീവിതനിലവാരം എന്നിവക്ക് പ്രധാന സ്ഥാനമാണുള്ളതെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു. ആരോഗ്യകരമായ ദീര്‍ഘായുസിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ ദുബൈയെ ആഗോള കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗവേഷണം മുതല്‍ വിപണി വരെ
Research, clinical rials, sourcing, manufacturing, market delivery, commercialisation എന്നിവ ഉള്‍പ്പെടുന്ന ലോങ്ജിവിറ്റി മേഖലയിലെ മുഴുവന്‍ മൂല്യശൃംഖലയെയും നിയന്ത്രിക്കുന്ന സംവിധാനമാണ് DLA വികസിപ്പിക്കുന്നത്. വ്യവസായത്തിന് വ്യക്തമായ നിയന്ത്രണ ചട്ടക്കൂട് നല്‍കുന്നതിനൊപ്പം നിക്ഷേപം, ബൗദ്ധിക സ്വത്തവകാശം, പ്രതിഭ, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ വളര്‍ച്ചയ്ക്കും അതോറിറ്റി പിന്തുണ നല്‍കും. DLA activtiy-based licensing framework, മിനിമം നിലവാരങ്ങള്‍, നിയമലംഘനങ്ങള്‍ക്കെതിരായ എന്‍ഫോഴ്സ്മെന്റ് സംവിധാനങ്ങള്‍ എന്നിവ വികസിപ്പിച്ചുവരികയാണ്. ഗവേഷണം, ബയോടെക്നോളജി, മെഡിക്കല്‍ ഇന്നൊവേഷന് തുടങ്ങിയ മേഖലകളിലെ ആഗോള പ്രതിഭകളെയും നിക്ഷേപങ്ങളെയും ദുബൈയിലേക്ക് ആകര്‍ഷിക്കുന്നതിലൂടെ പുതിയൊരു സാമ്പത്തിക മേഖല വളര്‍ത്തുകയാണ് ലക്ഷ്യം. 2026 ജൂണ്‍ 6നാണ് Dubai Longevity Authority സ്ഥാപിതമായത്.