ഗ്യാനേഷ് കുമാറിന്റെ രാജി: ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് അനുമതി തേടി യൂത്ത് കോണ്‍ഗ്രസ് കോടതിയെ സമീപിക്കും

നഗോയ: ഏഷ്യന്‍ ഗെയിംസ് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മികച്ച പ്രകടനത്തോടെ വെങ്കലം നേടി ചരിത്രം കുറിച്ച് ഇന്ത്യയുടെ വിത്യ രാംരാജ്. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ദേശീയ റെക്കോഡ് പ്രകടനമാണ് വിത്യ കാഴ്ചവെച്ചത്. മലയാളിതാരം പി.ടി. ഉഷയുടെ 42 വര്‍ഷം മുന്‍പുള്ള റെക്കോഡാണ് വിത്യ മറികടന്നത്. വിത്യ 54.75 സെക്കന്‍ഡില്‍ ഫിനിഷിങ് ലൈന്‍ തൊട്ടു.
400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 1984 ലോസ് ആഞ്ചലീസ് ഒളിമ്പിക്സില്‍ പി.ടി. ഉഷ കുറിച്ച സമയമാണ് വിത്യ മറികടന്നത്. 55.42 സെക്കന്‍ഡാണ് പി.ടി ഉഷ കുറിച്ച സമയം. 2023 ഹാങ്ചൗവിലെ ഏഷ്യന്‍ ഗെയിംസില്‍ വിത്യ പി.ടി. ഉഷയുടെ റെക്കോഡിനൊപ്പമെത്തിയിരുന്നു. അന്ന് ഹീറ്റ്സിലാണ് 55.42 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തത്. ഇക്കുറി അത് മറികടക്കാന്‍ വിത്യയ്ക്കായി.
യുഎഇയുടെ മറിയം കരീം സ്വര്‍ണവും കസാക്കിസ്ഥാന്റെ അദെലിന സെംസ് വെള്ളിയും നേടി. 54.31 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് മറിയം ഒന്നാമതെത്തിയത്. കസാക്കിസ്ഥാന്‍ താരം 54.58 സെക്കന്ഡുകളില് ഫിനിഷിങ് ലൈന്‍ തൊട്ടു. മലയാളിതാരം അനു രാഘവന് അഞ്ചാമതാണ് ഫിനിഷ് ചെയ്തത്.