ഗ്യാനേഷ് കുമാറിന്റെ രാജി: ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് അനുമതി തേടി യൂത്ത് കോണ്‍ഗ്രസ് കോടതിയെ സമീപിക്കും

മധുര: തായ്മാമന്‍ തങ്കമോതിരം പദ്ധതി ഉദ്ഘാടനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. മധുരയിലെ രാജാജി സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു ഉദ്ഘാടനം. ഒരു ഗ്രാമിന്റെ സ്വര്‍ണമോതിരം നല്കുന്ന പദ്ധതിയ്ക്കായി 755.83 കോടി രൂപയാണ് സര്‍ക്കാര്‍ ഈ വര്‍ഷം വകയിരുത്തിയത്. ജൂണ്‍ 22 മുതല്‍ ജനിച്ച 1,28,000 കുട്ടികള്‍ക്കാണ് ഇന്ന് സ്വര്‍ണമോതിരവും ബേബി കിറ്റും നല്‍കുന്നത്. ഇതിനായി സംസ്ഥാനത്തുടനീളം 102 സെന്ററുകള്‍ സജീകരിച്ചിട്ടുണ്ട്.
രാജാജി ഹാളില്‍ വന്ന എല്ലാ കുട്ടികള്‍ക്കും മുഖ്യമന്ത്രി സി. ജോസഫ് വിജയ് നേരിട്ട് മോതിരം നല്കി. ചില കുട്ടികള്‍ക്ക് പേരിട്ടതും മുഖ്യമന്ത്രി തന്നെ. നേരത്തെ സെപ്റ്റംബര്‍ 15നാണ് പദ്ധതിയുടെ ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. മുഖ്യമന്ത്രി വിദേശത്തായതിനാല്‍ തീയതി മാറ്റുകയായിരുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്കല്‍പേട്ട്, തിരുപ്പൂര്‍ ജില്ലകളില്‍ പദ്ധതി ഇപ്പോള്‍ നടപ്പാക്കില്ല.
അതാണ് തായ് മാമന് എന്നാല്‍ അമ്മയുടെ സഹോദരന്. സഹോദരിക്ക് കുഞ്ഞുണ്ടാകുമ്പോള്‍ തായ്മാമന്‍ സ്വര്‍ണം നല്‍കുന്നത് പതിവാണ്. ഈ രീതി പിന്തുടര്ന്നാണ് വിജയ് സര്‍ക്കാര്‍ തായ് മാമന് തങ്കമോതിരം പദ്ധതി പ്രഖ്യാപിച്ചത്.