ഇസ്രയേലിനെതിരായ നിലപാട് കൂടുതല്‍ കടുപ്പിക്കുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. ന്യൂഡല്‍ഹി, ജയ്പൂര്‍, ലഖ്നൗ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ജയ്പൂരില്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ നരേന്ദ്ര മോദിയുടെയും ഗ്യാനേഷ് കുമാറിന്റെയും മുഖമൂടികള്‍ ധരിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്.
യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബിന്റെ നേതൃത്വത്തിലായിരുന്നു ഡല്‍ഹിയില്‍ റോഡ് ഉപരോധവും മാര്‍ച്ചും. ബാരിക്കേഡുകള്‍ക്ക് മുകളില്‍ കയറി പ്രതിഷേധിച്ച ഉദയ് ഭാനു ചിബ് അടക്കമുള്ള പ്രമുഖ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു നീക്കി. തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്തേക്കുള്ള റോഡുകള്‍ അടയ്ക്കുകയും യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്നില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിക്കുകയും ചെയ്തു.
ഡല്‍ഹിയിലെ സിപിഎം ആസ്ഥാനമായ എകെജി ഭവന് മുന്നില്‍ നിന്ന് ഭഗത് സിങ് സ്മാരകത്തിലേക്ക് ഇടത് നേതാക്കളും പ്രതിഷേധ മാര്‍ച്ച് നടത്തി. സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ഗ്യാനേഷ് കുമാറിന് പദവിയില്‍ തുടരാന്‍ ഒരു നിമിഷം പോലും അവകാശമില്ലെന്ന് എം.എ. ബേബി പറഞ്ഞു. ജനാധിപത്യ സംവിധാനത്തില്‍ കുറ്റക്കാരനാണെന്ന് വ്യക്തമായിട്ടും സ്ഥാനത്ത് കടിച്ചുതൂങ്ങിനില്‍ക്കുന്ന അല്പത്തമാണ് അദ്ദേഹം കാണിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇയാളെ സംരക്ഷിക്കുകയാണെന്നും ബേബി ആരോപിച്ചു. നാളെ മറ്റ് ഇടത് പാര്‍ട്ടികളെയും അണിനിരത്തി കൂട്ടായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.