യുഎഇയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് വീണ്ടും ടെന്‍ഡര്‍

ലിവര്‍പൂള്‍: ഫലസ്തീന് വിഷയത്തില്‍ ഇസ്രയേലിനെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനുള്ള സന്നദ്ധത പ്രഖ്യാപിച്ച് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എഡ് മിലിബാന്‍ഡ്. ഗസ്സയിലെ ഇസ്രയേല്‍ സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ അദ്ദേഹം, അധിനിവേശ വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാരുടെ അക്രമത്തെയും വിമര്‍ശിച്ചു. ലിവര്‍പൂളില്‍ നടന്ന ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തിലാണ് മിലിബാന്‍ഡിന്റെ പരാമര്‍ശം. ഗസ്സയില്‍ നടക്കുന്ന നടപടികള്‍ ‘ലോകത്തിന്റെ മനസ്സാക്ഷിയിലെ കളങ്കം’ ആണെന്നും യുദ്ധക്കുറ്റങ്ങള്‍ നടന്നിട്ടുണ്ടെന്നതിന് വര്‍ധിച്ചുവരുന്ന തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെസ്റ്റ് ബാങ്കിലെ ചില പ്രദേശങ്ങളില്‍ കുടിയേറ്റക്കാരുടെ അക്രമത്തിലൂടെ ഫലസ്തീനികളെ ‘വംശീയമായി പുറത്താക്കുന്ന സാഹചര്യം’ ഉണ്ടാകുന്നതായും അദ്ദേഹം ആരോപിച്ചു. ഇസ്രയേല്‍ സര്‍ക്കാര്‍ ഇത്തരം നടപടികള്‍ക്ക് നേരെ കണ്ണടയ്ക്കുകയാണെന്നും ചില സര്‍ക്കാര്‍ അംഗങ്ങള്‍ ഫലസ്തീനികളുടെ നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിനെ പിന്തുണക്കുന്ന നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മിലിബാന്‍ഡ് പറഞ്ഞു. ഇസ്രയേല്‍ ഭാഗത്തുനിന്നുള്ള രണ്ടുരാജ്യ പരിഹാരം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കില്ലെന്നും മിലിബാന്‍ഡ് വ്യക്തമാക്കി.
ഫലസ്തീന് ജനതയുടെ ദുരവസ്ഥയില്‍ പ്രതിഷേധിക്കുന്ന ബ്രിട്ടനിലെയും മറ്റു രാജ്യങ്ങളിലെയും ജനങ്ങളുടെ ആശങ്കകള്‍ പുതിയ ലേബര്‍ നേതൃത്വം കേട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ കാലത്തെ നയങ്ങളില്‍നിന്ന് മാറ്റം വരുത്തിയതായും അദ്ദേഹം അവകാശപ്പെട്ടു.
രണ്ടാം ലോകമഹായുദ്ധകാലത്ത് അഭയാര്ഥികളായിരുന്ന തന്റെ മാതാപിതാക്കളുടെ ചരിത്രം പരാമര്‍ശിച്ച മിലിബാന്‍ഡ്, അനീതിക്ക് മുന്നില്‍ നിഷ്പക്ഷനായി നില്‍ക്കാതിരിക്കാനുള്ള ഉത്തരവാദിത്തമാണ് തനിക്കുള്ളതെന്നും പറഞ്ഞു. കൂടാതെ മിഡില്‍ ഈസ്റ്റ് മന്ത്രി സ്റ്റീഫന്‍ ഡോട്ടിയും വികസന മന്ത്രി കിര്‍സ്റ്റി മക്നീലും അന്താരാഷ്ട്ര നിയമം, മൂല്യങ്ങള്‍, ധാര്‍മികത എന്നിവയെ അടിസ്ഥാനമാക്കി പുതിയ വിദേശനയം മുന്നോട്ടുകൊണ്ടുപോകുമെന്ന് സമ്മേളനത്തില്‍ വ്യക്തമാക്കി. ഈ മാസം ആദ്യം അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ കുടിയേറ്റങ്ങളില്‍ നിന്നുള്ള കയറ്റുമതിക്കെതിരെ ബ്രിട്ടന് ഉപരോധ നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. ലേബര്‍ പാര്‍ട്ടി സമ്മേളനത്തില്‍ കൂടുതല്‍ ഉപരോധ നടപടികള്‍ക്കായുള്ള സമ്മര്‍ദവും ഉയര്‍ന്നിട്ടുണ്ട്.