പൊലീസ് സേവനങ്ങള്‍ക്ക് പുതിയ മുഖം; ‘മൈ പൊലീസ് സ്റ്റേഷന്’ പദ്ധതിക്ക് തുടക്കമായി

വാഷിംഗ്ടണ്‍: ഗള്‍ഫില്‍ നങ്കൂരമിട്ടിരിക്കുന്ന അബ്രഹാം ലിങ്കന് എന്ന വിമാനവാഹിനിക്കപ്പല്‍ മാറ്റാന്‍ കാരണം കപ്പലിലെ നാവികരുടെ ‘പടപ്പുറപ്പാടെ’ന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിനെ മാറ്റി പകരം യുഎസ്എസ് ജോര്‍ജ്ജ് വാഷിംഗ്ടണിനെ മധ്യപൂര്‍വേഷ്യയിലേക്ക് അയക്കാന്‍ യു.എസ് നേവി തയ്യാറെടുക്കുകയാണ്. തുടര്‍ച്ചയായി 260ലധികം ദിവസങ്ങള്‍ കടലില്‍ കഴിഞ്ഞ ലിങ്കണിലെ ജീവനക്കാരുടെ മാനസിക സമ്മര്‍ദ്ദവും മോശം ജീവിതസാഹചര്യങ്ങളും വലിയ ആശങ്കകള്‍ക്ക് കാരണമായ പശ്ചാത്തലത്തിലാണ് ഈ നടപടി. യുഎസ്എസ് എബ്രഹാം ലിങ്കണിന്റെ നിലവിലെ അവസ്ഥ വളരെ പരിതാപകരമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇറാനുമായുള്ള യുദ്ധത്തെ തുടര്‍ന്ന് സൈനിക നടപടികള്‍ക്കായി തുടര്‍ച്ചയായി 260ലധികം ദിവസങ്ങളാണ് ഈ കപ്പല്‍ കടലില്‍ ചെലവഴിച്ചത്. മാത്രമല്ല, കപ്പലിലെ ചില ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ വന്നതായും പ്രാഥമിക സൗകര്യങ്ങള്‍ക്കുള്ള സംവിധാനങ്ങള്‍ പോലും തകരാറിലായതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം യുഎസ് സൈനിക നേതൃത്വം നിഷേധിച്ചിരുന്നു. അതേസമയം കപ്പലിലെ ജീവനക്കാരുടെ കടുത്ത മാനസിക സമ്മര്‍ദ്ദം, സാധനസാമഗ്രികളുടെ കുറവ്, കപ്പലില്‍ നിന്ന് കടലിലേക്ക് ചാടാന്‍ ചില നാവികര്‍ ശ്രമിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍, സൈനികരുടെ കുടുംബങ്ങളും അമേരിക്കന്‍ ജനതയും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാരുടെ മോശം അവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രതിരോധ വകുപ്പ് പൂര്‍ണ്ണമായി അംഗീകരിക്കുന്നില്ലെങ്കിലും, കപ്പലുകള്‍ പരസ്പരം മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി അവര്‍ അറിയിച്ചു. യുഎസ്എസ് ജോര്‍ജ് വാഷിംഗ്ടണ്‍ വിമാനവാഹിനി കപ്പല്‍ ഗള്‍ഫ് മേഖലയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. വിയറ്റ്നാമില്‍ നിന്ന് പുറപ്പെട്ട് സിംഗപ്പൂര്‍ കടലിടുക്കും മലാക്ക കടലിടുക്കും പിന്നിട്ട് ഈ കപ്പല്‍ ഇപ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ മധ്യപൂര്‍വേഷ്യ ലക്ഷ്യമാക്കി നീങ്ങുകയാണ്. ജീവനക്കാരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കിക്കൊണ്ടാണ് ലിങ്കണ് കപ്പലിന് തിരികെ സാന്‍ ഡിയാഗോയിലേക്ക് തിരികെ വിളിക്കുന്നത് എന്നതാണ് വാഷിംഗ്ടണിന്റെ ദൗത്യം. ഇത് നേരത്തെ നിശ്ചയിച്ച ഒരു പതിവ് മാറ്റമാണെന്നാണ് യു.എസ്. അധികൃതര്‍ വ്യക്തമാക്കുന്നത്.