വിമാനക്കൂലി നിയന്ത്രണം: ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: അനിയന്ത്രിതമായ വിമാനടിക്കറ്റ് വര്‍ധനവിലും യാത്രക്കാരുടെ സംരക്ഷണവും സംബന്ധിച്ച് വിമാനക്കമ്പനികള്‍ക്കും കേന്ദ്രസര്‍ക്കാരിനും സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. പുതിയ വ്യോമയാന ചട്ടങ്ങള്‍ മൂന്ന് ആഴ്ചയ്ക്കകം നടപ്പാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. രാജ്യത്തെ വിമാനക്കൂലിയുടെ അനിയന്ത്രിതമായ വര്‍ധനയും യാത്രക്കാരുടെ സംരക്ഷണവും സംബന്ധിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. കോടതി വിമര്‍ശനത്തെ തുടര്‍ന്ന്, പുതിയ വ്യോമയാന ചട്ടങ്ങള്‍ വേഗത്തില്‍ അന്തിമമാക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഭാരതീയ വായുയാന്‍ അധിനിയം, 2024 പ്രകാരമുള്ള ചട്ടങ്ങളുടെ രൂപീകരണം ത്വരിതപ്പെടുത്തിയിട്ടുണ്ടെന്നും മൂന്ന് ആഴ്ചയ്ക്കകം അന്തിമ ചട്ടങ്ങള്‍ തയ്യാറാക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന് കേന്ദ്രം കരട് ചട്ടങ്ങള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചു. എന്നാല്‍ കരട് ചട്ടങ്ങള്‍ ഏഴ് ദിവസത്തിനകം പ്രസിദ്ധീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ‘ഏഴ് ദിവസത്തിനകം ഇത് പ്രസിദ്ധീകരിക്കൂ. വിമാനക്കമ്പനികള്‍ പാലിക്കുന്നില്ലെങ്കില്‍ അവയുടെ സര്‍വീസ് നിര്‍ത്തിവയ്ക്കണം.’-എന്നാണ് ബെഞ്ച് ശക്തമായ നിലപാട് വ്യക്തമാക്കിയത്. വിമാനക്കൂലി നിയന്ത്രിക്കാന്‍ സ്വതന്ത്ര റെഗുലേറ്റര്‍ വേണമെന്നും ഹരിജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹിക പ്രവര്ത്തകന് എസ്. ലക്ഷ്മീനാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വാദം കേള്‍ക്കുന്നത്. വിമാനക്കൂലിയും അനുബന്ധ ചാര്‍ജുകളും നിയന്ത്രിക്കാന്‍ ശക്തവും സ്വതന്ത്രവുമായ റെഗുലേറ്ററി സംവിധാനം വേണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ഉത്സവകാലങ്ങളിലും കാലാവസ്ഥാ പ്രതിസന്ധികളിലും അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കും വിമാനക്കൂലി അമിതമായി വര്‍ധിക്കുന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ വിമാനക്കൂലി അല്ലെങ്കില്‍ അനുബന്ധ ഫീസ് പരിശോധിക്കാനോ പരിധി നിശ്ചയിക്കാനോ ഫലപ്രദമായ അധികാരം ഒരു സ്ഥാപനത്തിനുമില്ലെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി. സൗജന്യ ബാഗേജ് പരിധിയും ഹരിജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. സ്വകാര്യ വിമാനക്കമ്പനികള്‍ ഇക്കോണമി ക്ലാസിലെ സൗജന്യ ചെക്ക്ഇന്‍ ബാഗേജ് പരിധി 25 കിലോയില്‍ നിന്ന് 15 കിലോയായി കുറച്ചതും ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. നേരത്തെ ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെട്ടിരുന്ന സേവനങ്ങളെ അധിക വരുമാന മാര്‍ഗമാക്കി മാറ്റുന്നതാണ് ഇതെന്നാണ് ഹര്‍ജിയിലെ ആരോപണം.
വിമാനക്കൂലിയിലെ ‘അനിശ്ചിതമായ ഏറ്റക്കുറച്ചിലുകള്‍’ ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി നേരത്തെ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഉത്സവകാലത്തെ അമിത നിരക്ക് വര്‍ധനയെ കോടതി ‘ചൂഷണം’ എന്നും വിശേഷിപ്പിച്ചിരുന്നു. കേസില്‍ അടുത്ത വാദം സെപ്റ്റംബര്‍ 7ന് നടക്കും. കോട
തി ഇടപെടലിലൂടെ ഡൈനാമിക് പ്രൈസിംഗ്, അധിക ബാഗേജ് ചാര്‍ജ്, മറഞ്ഞിരിക്കുന്ന ഫീസ്, ഉത്സവകാലത്തെ അമിത നിരക്ക് എന്നിവയില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സംരക്ഷണം ലഭിക്കുമോ എന്നതാണ് ഇനി ശ്രദ്ധേയം. അങ്ങനെ സംഭവിച്ചാല്‍ പതിറ്റാണ്ടുകളായി പ്രവാസി ഇന്ത്യക്കാര്‍ ആവശ്യപ്പെടുന്ന വിമാനക്കൊള്ള അവസാനിപ്പിക്കാനുള്ള നടപടിയായി മാറും.