വിമാനക്കൂലി നിയന്ത്രണം: ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തണമെന്ന് സുപ്രീം കോടതി

മസ്കത്ത്: ഇറാനുമായി ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പല്‍ ഗതാഗതത്തിനുള്ള ധാരണയില്‍ ഒമാന്‍ ‘തടസ്സം സൃഷ്ടിച്ചാല്‍’ ഒമാനെ ബോംബാക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് സഞ്ചരിക്കാനുള്ള മാര്‍ഗവുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും ധാരണയിലെത്തിയതായി ഇറാന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി. ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് സഞ്ചരിക്കാനുള്ള ഒരു റൂട്ടില്‍ ഇറാനും ഒമാനും ധാരണയിലെത്തിയതായി ഇറാന് അറിയിച്ചിരുന്നു. അമേരിക്കയുടെ ഇറാന് വിരുദ്ധ നീക്കങ്ങള്‍ക്ക് ഒമാന്‍ തടസ്സം സൃഷ്ടിച്ചാല്‍ ‘ഒമാനെ ബോംബിട്ട് തകര്‍ക്കും’ എന്ന രൂക്ഷമായ മുന്നറിയിപ്പാണ് ട്രംപ് നല്‍കിയത്. തിങ്കളാഴ്ച ഫോക്സ് ന്യൂസ് ലേഖകന്‍ ട്രേ യംഗ്സ്റ്റുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ട്രംപിന്റെ പരാമര്‍ശം. അമേരിക്കയും ഇറാനും തമ്മിലുള്ള 60 ദിവസത്തെ ധാരണയുടെ കാലാവധി അവസാനിച്ച ദിവസമാണ് ട്രംപിന്റെ ഭീഷണി പുറത്തുവന്നത്. സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള സമഗ്ര ധാരണ ഇതുവരെ ഉണ്ടായിട്ടില്ല. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒമാന്‍ ദീര്‍ഘകാലമായി മധ്യസ്ഥ രാജ്യമായി പ്രവര്‍ത്തിച്ചു വരികയാണ്. വാഷിങ്ടണുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിനൊപ്പം ടെഹ്റാനുമായുള്ള ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കേണ്ട സാഹചര്യം ഒമാനെ കൂടുതല്‍ സങ്കീര്‍ണമായ നിലയിലെത്തിച്ചിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഇതിനകം ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍, ഒമാനെതിരായ ട്രംപിന്റെ പരസ്യ ഭീഷണി ഗള്‍ഫ് മേഖലയിലെ സംഘര്‍ഷത്തിന് പുതിയൊരു മാനം നല്‍കുകയാണ്.