വിമാനക്കൂലി നിയന്ത്രണം: ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തണമെന്ന് സുപ്രീം കോടതി

അബുദാബി: ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് സൗഹൃദ സന്ദര്‍ശനത്തിന് യുഎഇയിലെത്തി. അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന് നേരിട്ട് അദ്ദേഹത്തെ സ്വീകരിച്ചു. ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധവും പ്രാദേശിക സാഹചര്യവും ചര്‍ച്ചയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദബന്ധവും സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്തു. സാമ്പത്തിക, വികസന മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനും ഇരു രാജ്യങ്ങളുടെയും പൊതുവായ താല്പര്യങ്ങളും മുന്‍ഗണനകളും മുന്നോട്ടുകൊണ്ടുപോകുന്നതിനുമുള്ള നടപടികള്‍ കൂടിക്കാഴ്ചയില്‍ വിലയിരുത്തി. മിഡില്‍ ഈസ്റ്റ് മേഖലയിലെ ഗുരുതരമായ സാഹചര്യം, മേഖലയിലെ സുരക്ഷ, സ്ഥിരത, സമാധാനം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ എന്നിവയും നേതാക്കള്‍ ചര്‍ച്ച ചെയ്തു. പ്രാദേശിക രാജ്യങ്ങള്‍ നേരിടുന്ന പൊതുവായ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ വിവിധ വിഷയങ്ങളില്‍ തുടര്‍ച്ചയായ കൂടിയാലോചനയും സഹകരണവും അനിവാര്യമാണെന്ന് ഇരുവരും വ്യക്തമാക്കി. മേഖലയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി യുഎഇയും ഒമാനും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനും നേതാക്കള്‍ പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ചു. ഇറാന്-ഒമാന്‍ ഹോര്‍മുസ് ധാരണയും അതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒമാനെതിരെ നടത്തിയ കടുത്ത ഭീഷണിയും പുറത്തുവന്ന അതേ ദിവസമാണ് യുഎഇ-ഒമാന്‍ നേതാക്കളുടെ ഈ കൂടിക്കാഴ്ച. അതുകൊണ്ടുതന്നെ ഗള്‍ഫ് മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യത്തില്‍ കൂടിക്കാഴ്ചയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.