വിമാനക്കൂലി നിയന്ത്രണം: ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വെറും പാറ്റകളെന്ന് അധിക്ഷേപിച്ച് യുവജന സമരത്തെ നേരിട്ട് പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ബിജെപിയുടെ സോഷ്യല്‍ മീഡിയ മേധാവിയെ മാറ്റി. നീറ്റ് ക്രമക്കേടിനെതിരെ നടന്ന സമരത്തെ തകര്‍ക്കാന്‍ കോടികള്‍ ചെലവഴിച്ച് സോഷ്യല്‍ മീഡിയയെയും ദേശീയ മാധ്യമങ്ങളെയും വിലക്കെടുക്കുകയും വ്യാജ പ്രൊഫൈലുകളും മറ്റും സൃഷ്ടിച്ച് വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ചെങ്കിലും സമരം വന്‍വിജയമായി മാറി. മാത്രമല്ല, കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവെക്കേണ്ടി വരികയുമുണ്ടായി. മീഡിയ ഉപയോഗിച്ച് എല്ലാം വശത്താക്കാമെന്ന് കരുതിയ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് കിട്ടിയത്. ഈ സാഹചര്യത്തില്‍ പുതിയൊരു മുന്നേറ്റമൊരുക്കാന്‍ സോഷ്യല്‍ മീഡിയ മേധാവിയെ മാറ്റിയിരിക്കുകയാണ്. 2015 മുതല്‍ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ വിഭാഗത്തെ നയിച്ചിരുന്ന അമിത് മാളവ്യയ്ക്ക് പകരം ദീപക് മഹാസ്കെയെ പുതിയ സോഷ്യല്‍ മീഡിയ മേധാവിയായി നിയമിച്ചതായി ബിജെപി തിങ്കളാഴ്ച അറിയിച്ചു. ജനുവരിയില്‍ ചുമതലയേറ്റ പുതിയ ബിജെപി അധ്യക്ഷന്‍ നിതിന്‍ നബീന് നടത്തുന്ന ആദ്യത്തെ പ്രധാന സംഘടനാ പുനഃസംഘടനയാണിത്. രാജ്യത്തെ യുവവോട്ടര്‍മാരെ പാര്‍ട്ടിയോട് കൂടുതല്‍ അടുപ്പിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ ആശയവിനിമയത്തിന് പുതിയ ഊര്‍ജം നല്‍കുകയാണ് പുനഃസംഘടനയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍.
പുതിയ സോഷ്യല്‍ മീഡിയ മേധാവിയായ ദീപക് മ്ഹാസ്കെ നേരത്തെ ബിജെപി വക്താവായും മധ്യ ഇന്ത്യയിലെ പാര്‍ട്ടിയുടെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സെല്‍ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിസമരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് വിജയം കൈവരിച്ചതെന്നാണ് ബിജെപി വിലയിരുത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ നിന്നാണ് പ്രതിഷേധങ്ങള്‍ക്ക് വലിയ പ്രചാരണം ലഭിച്ചത്. മെയ് മാസത്തില്‍ പരിഹാസപരമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായി ആരംഭിച്ച Cockroach Janta Patry ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വൈറലായി. ഒരാഴ്ചയ്ക്കുള്ളില്‍ 15 ദശലക്ഷത്തിലധികം ഫോളോവേഴ്സിനെ നേടിയതായി റിപ്പോര്‍ട്ട് പറയുന്നു. അതേസമയം ബിജെപിക്ക് 9 ദശലക്ഷത്തില്‍ താഴെ ഫോളോവേഴ്സായിരുന്നു. റാപ്പുകള്‍, പാട്ടുകള്‍, വീഡിയോകള്‍ തുടങ്ങിയവ ഉപയോഗിച്ച് Gen Z പ്രതിഷേധക്കാര്‍ മോദിയെയും സര്‍ക്കാരിനെയും പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തു. മോദിക്കെതിരെ വിമര്‍ശനം പോലും ഭയന്നിരുന്ന സമയത്താണ് പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികള്‍ പരിഹാസത്തിന്റെ കെട്ടഴിച്ചുവിട്ടത്. ഇതിനെ പ്രതിരോധിക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. ജെന്‍സി തലമുറക്കിടയില്‍ സോഷ്യല്‍ മീഡിയയില്‍ വന്ന മാറ്റത്തെ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ വളരെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. ബിജെപി വര്‍ഷങ്ങളായി രാഷ്ട്രീയ ആശയവിനിമയത്തിനായി ശക്തമായി ഉപയോഗിച്ചിരുന്ന സോഷ്യല്‍ മീഡിയ തന്നെ പുതിയ തലമുറയിലെ പ്രതിഷേധക്കാര്‍ സര്‍ക്കാരിനെതിരെ ഫലപ്രദമായി ഉപയോഗിച്ചതിന് പിന്നാലെയാണ് ഈ മാറ്റം എന്നതാണ് ശ്രദ്ധേയം.