വിദ്യാര്‍ത്ഥികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചില്ല; കേന്ദ്രം വാക്ക് പാലിച്ചില്ല; രാജ്യവ്യാപക പ്രക്ഷോഭമെന്ന് സിജെപി

ദുബായ്: കൊടുംചൂടിലും നഗരത്തിന്റെ വികസനത്തിനായി വിയര്‍പ്പൊഴുക്കുന്ന തൊഴിലാളികള്‍ക്ക് കരുതലിന്റെ തണലൊരുക്കി ‘അല്‍ ഫരീജ് ഫ്രിഡ്ജ്’ പദ്ധതി. തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയുടെ മൂന്നാം പതിപ്പിലും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിന്‍േഴ്സ് അഫയേഴ്സ് ദുബൈ സജീവമായി പങ്കാളികളായി. ചൂടുകാലത്ത് പുറംജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് തണുത്ത വെള്ളം, ജ്യൂസ്, ഐസ്ക്രീം എന്നിവ വിതരണം ചെയ്യുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വേനല്‍ച്ചൂടില്‍ നിര്‍ജലീകരണം, ഹീറ്റ് സ്ട്രെസ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളില്‍ നിന്ന് തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കുന്നതിനൊപ്പം, അവരുടെ അധ്വാനത്തോടുള്ള ആദരവും നന്ദിയും പ്രകടിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സിന്റെ പിന്തുണയോടെ ദുബൈ ഫുര്‍ജാന്‍ ഫൗണ്ടേഷനാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. യുഎഇ വാട്ടര്‍ എയ്ഡ് ഫൗണ്ടേഷന് (സുഖിയ യുഎഇ), യുഎഇ ഫുഡ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ശുചീകരണ തൊഴിലാളികള്‍, നിര്‍മാണ മേഖലയിലുള്ളവര്‍, ഡെലിവറി റൈഡര്‍മാര്‍, കൃഷി, റോഡ്വീഥി പരിപാലന മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങി പുറംജോലികളില്‍ ഏര്‍പ്പെടുന്ന പരമാവധി തൊഴിലാളികളിലേക്ക് പദ്ധതിയുടെ പ്രയോജനം എത്തിക്കുകയാണ് ലക്ഷ്യം.തണുത്ത വെള്ളവും ജ്യൂസും ഐസ്ക്രീമുമായി ശീതീകരിച്ച വാഹനങ്ങള്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്ന വിവിധ കേന്ദ്രങ്ങളിലെത്തി വിതരണം നടത്തി. കടുത്ത വേനലില്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ചൂടുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാനും ഇത് സഹായകമാകും.
കേവലം ദാഹമകറ്റാനുള്ള ഒരു സേവനം എന്നതിലുപരി, ദുബൈയുടെ വളര്‍ച്ചയ്ക്കും വികസനത്തിനും പിന്നില്‍ അധ്വാനിക്കുന്ന തൊഴിലാളികളോടുള്ള ആദരവിന്റെ പ്രതീകം കൂടിയാണ് ‘ഫരീജ് ഫ്രിഡ്ജ്’ പദ്ധതിയെന്ന് അധികൃതര്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ജിഡിആര്‍എഫ്എ ദുബൈയിലെ സന്നദ്ധപ്രവര്‍ത്തകരായ ഉദ്യോഗസ്ഥര്‍ നാല് കേന്ദ്രങ്ങളില്‍ നേരിട്ടെത്തി വിതരണം നടത്തി. ആയിരക്കണക്കിന് കുപ്പി തണുത്ത വെള്ളം, ജ്യൂസ്, ഐസ്ക്രീം എന്നിവ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു. 18,000ത്തിലധികം തൊഴിലാളികള്‍ക്കാണ് ജിഡിആര്‍എഫ്എ ദുബായുടെ പങ്കാളിത്തത്തിലൂടെ ആശ്വാസം ലഭിച്ചത്. ഒരു സര്‍ക്കാര്‍ വകുപ്പിന്റെ പ്രവര്‍ത്തന മികവ് അളക്കുന്നത് നല്കുന്ന സേവനങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും സമൂഹത്തില്‍ സൃഷ്ടിക്കുന്ന മാനുഷിക സ്വാധീനത്തിലൂടെയും അതിനെ വിലയിരുത്തണമെന്നും ജി.ഡി.ആര്.എഫ്.എ ദുബായ് ഉപമേധാവി മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു. മനുഷ്യരെ ചേര്‍ത്തുപിടിക്കുന്ന ഇത്തരം സംരംഭങ്ങള്‍ സ്ഥാപനത്തിന്റെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.