രാഹുല്‍ ഗാന്ധിയുടെ മിന്നല്‍ സമരം വിജയിച്ചു; പെല്ലറ്റ് ഗണ്‍ കേസില്‍ എഫ്ഐആര്‍

ദുബൈ: ലോകത്തിലെ ഏറ്റവും മികച്ച സ്വര്‍ണ വിപണിയായ ദുബൈയില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. 24 കാരറ്റ് സ്വര്‍ണത്തിന്റെ വില വെള്ളിയാഴ്ച വിപണി തുറക്കുമ്പോള്‍ ഗ്രാമിന് 547 ദിര്‍ഹമായി, ഒരു ദിവസം കൊണ്ട് 3 ദിര്‍ഹം വര്‍ധിച്ചു. ഈ മാസം ഇതുവരെ ഗ്രാമിന് ഏകദേശം 60 ദിര്‍ഹത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്നത്തെ നിരക്കുകള്‍ ഇങ്ങനെ-24K: ഗ്രാമിന് 547 ദിര്‍ഹം, 22K: ഗ്രാമിന് 506.50 ദിര്‍ഹം, 21K: ഗ്രാമിന് 485.75 ദിര്‍ഹം, 18K: ഗ്രാമിന് 416.25 ദിര്‍ഹം. ആഗോള വിപണിയിലും സ്വര്‍ണവില ശക്തമായി തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് $4,500ന് മുകളിലെത്തി. ഏകദേശം $4,536 നിലവാരത്തിലായിരുന്നു. തുടര്‍ച്ചയായ മൂന്നാം ആഴ്ചയും വില ഉയരാനുള്ള പാതയിലാണ്. വിദഗ്ധരുടെ വിലയിരുത്തല്‍ പ്രകാരം $4,525 നിലവാരം മറികടന്നാല്‍ സ്വര്‍ണവില $4,600-$4,700 മേഖലയിലേക്കും പിന്നീട് $4,773 വരെയും ഉയരാനുള്ള സാധ്യതയുണ്ട്.