രാഹുല്‍ ഗാന്ധിയുടെ മിന്നല്‍ സമരം വിജയിച്ചു; പെല്ലറ്റ് ഗണ്‍ കേസില്‍ എഫ്ഐആര്‍

ടെഹ്റാന്: ശക്തിയുടെയും അഭിമാനത്തിന്റെയും നിലയിലിരിക്കുമ്പോള്‍ യുദ്ധം അവസാനിപ്പിക്കണം ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് പറഞ്ഞു. അമേരിക്കയുമായുള്ള യുദ്ധം ഇറാന് ശക്തമായ അവസ്ഥയിലുള്ളപ്പോള്‍ തന്നെ അവസാനിപ്പിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച ഡോക്ടര്‍മാരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു. യുഎസുമായുള്ള അടുത്തിടെയുള്ള കരാര്‍ വലിയ നേട്ടവും മാന്യമായതും മൂല്യമുള്ളതുമായ കരാറുമാണ് എന്ന് പെസെഷ്കിയാന് വിശേഷിപ്പിച്ചു. കരാറില്‍ ഇറാന് കീഴടങ്ങിയതായി സൂചിപ്പിക്കുന്ന ഒരു വ്യവസ്ഥ പോലും കണ്ടെത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങള്‍ ഒരു സാഹചര്യത്തിലും ഭീഷണിപ്പെടുത്തലിന് മുന്നില്‍ തലകുനിക്കില്ല. അവസാന ശ്വാസംവരെ ഞങ്ങള്‍ അവര്‍ക്കെതിരെ നിലകൊള്ളുകയും ശക്തമായ തിരിച്ചടി നല്‍കുകയും ചെയ്യും,’ പെസെഷ്കിയാന് വ്യക്തമാക്കി.
അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍ ഉണ്ടായ ധാരണയെ ഇറാന് സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗീകരിച്ച വലിയ നേട്ടം എന്നാണ് പ്രസിഡന്റ് വിശേഷിപ്പിച്ചത്. കരാറില്‍ ഇറാന് വിട്ടുവീഴ്ച ചെയ്തുവെന്ന വിമര്‍ശനവും അദ്ദേഹം തള്ളി. യുഎസ് ഇറാനിലെ സ്കൂളുകള്‍, ആശുപത്രികള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ആക്രമിച്ച് അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുവെന്നും പെസെഷ്കിയാന് ആരോപിച്ചു. അതേസമയം, ഇറാന്റെ സൈനിക കമാന്‍ഡര്‍മാരും സായുധ സേനയും രാജ്യത്തെ പ്രതിരോധിക്കാന്‍ പൂര്‍ണ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനുള്ളിലെ ഐക്യം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യവും** അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറാനും യുഎസും ജൂണ്‍ 18ന് ഇസ്ലാമാബാദില് 14 ഇന ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരുന്നു. പാകിസ്ഥാന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിലായിരുന്നു ധാരണ. യുദ്ധം അവസാനിപ്പിക്കുകയും തുടര്‍ന്ന് 60 ദിവസത്തെ ചര്‍ച്ചകളിലൂടെ അന്തിമ കരാറിലേക്ക് നീങ്ങുകയും ചെയ്യുന്നതായിരുന്നു ധാരണയുടെ പ്രധാന ലക്ഷ്യം. എന്നാല്‍ പിന്നീട് അമേരിക്ക ധാരണ ലംഘിച്ചുവെന്ന് ഇറാന് ആരോപിച്ചു. അതേസമയം പാകിസ്ഥാനും ഖത്തറും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുകയാണ്. പെസെഷ്കിയാന്റെ പുതിയ പ്രസ്താവനയില്‍ ഒരേസമയം രണ്ട് നിലപാടുകളാണ് വ്യക്തമാകുന്നത് യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന് തയ്യാറാണ്, എന്നാല്‍ കീഴടങ്ങുന്ന രീതിയിലുള്ള ഒരു കരാറും അംഗീകരിക്കില്ല.