കറാമയിലെ ഓണാഘോഷത്തില്‍ പങ്കുചേര്‍ന്ന് ദുബൈ പൊലീസ്; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ദുബൈ : കറാമയില്‍ നടന്ന ഓണാഘോഷത്തില്‍ മലയാളി സമൂഹത്തോടൊപ്പം പങ്കുചേര്‍ന്ന് ദുബൈ പൊലീസ് ഉദ്യോഗസ്ഥര്‍. ആഘോഷങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ‘എന്റെ കറാമ’ ഗ്രൂപ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് ദുബൈ പൊലീസ് ഉദ്യോഗസ്ഥര്‍ മലയാളി സമൂഹവുമായി ഇടപഴകുന്നതും ഓണാഘോഷത്തില്‍ പങ്കുചേരുന്നതും കാണുന്നത്.
വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിവിധ രാജ്യക്കാരും സംസ്കാരങ്ങളുമുള്ളവര്‍ ഒരുമിച്ച് ജീവിക്കുന്ന ദുബൈയിയുടെ ബഹുസാംസ്കാരിക മുഖത്തിന്റെ മനോഹരമായ ഉദാഹരണമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തമെന്നാണ് നിരവധി പേരുടെ പ്രതികരണം.
മുന്‍ വര്‍ഷങ്ങളിലും ദുബൈ പൊലീസ് മലയാളി സമൂഹത്തിന്റെ ഓണാഘോഷങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഇത്തരം പരിപാടികളില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം സമൂഹവും അധികൃതരും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ പ്രതിഫലനമായാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തിന്റെ പരമ്പരാഗത വിളവെടുപ്പ് ഉത്സവമായ ഓണം പൂക്കളം, ഓണസദ്യ, കുടുംബ സംഗമങ്ങള്‍, സംഗീതം, നൃത്തം, വിവിധ സാംസ്കാരിക പരിപാടികള്‍ എന്നിവയോടെയാണ് യുഎഇയില്‍ ആഘോഷിക്കുന്നത്. യുഎഇ മലയാളി സമൂഹത്തിന്റെ ഓണാഘോഷം മാസങ്ങളോളം നീണ്ടുനില്ക്കാറുണ്ട്. ഇത്തവണയും സെപ്റ്റംബര്‍ നവംബര്‍ മാസങ്ങളിലും ആഘോഷിക്കുന്നുണ്ട്. യുഎഇയിലെ വലിയ മലയാളി പ്രവാസി സമൂഹത്തിന് ഓണം തങ്ങളുടെ സംസ്കാരവും പാരമ്പര്യവും ആഘോഷിക്കുന്നതിനൊപ്പം സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സഹപ്രവര്‍ത്തകരുമായും ഒത്തുചേരാനുള്ള പ്രധാന അവസരവുമാണ്.
ഫാത്തിമ ബിന്ത് മുബാറക് അക്കാദമി വനിതാ ബാസ്കറ്റ്ബോള്‍ കപ്പ് 31ന് സമാപിക്കും