യുഎഇയില്‍ കടുത്ത ചൂട് തുടരും ; താപനില 46 ഡിഗ്രി സെല്‍ഷ്യസ്: രാത്രിയില്‍ മഞ്ഞിന് സാധ്യത

അബുദാബി: സ്വകാര്യ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഫീസ് അടയ്ക്കുന്നതില്‍ കൂടുതല്‍ സൗകര്യം ഒരുക്കി അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എഡ്യുക്കേഷന്‍ ആന്റ് നോളജ്-അഡെക്. ട്യൂഷന് ഫീസ് കുറഞ്ഞത് 3 തുല്യ ഗഡുക്കളായി നല്‍കാനുള്ള സൗകര്യം സ്കൂളുകള്‍ നിര്‍ബന്ധമായും നല്‍കണം. സ്കൂളുകള്‍ക്ക് ഇത് 10 ഗഡുക്കള്‍ വരെ അനുവദിക്കാം. അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് വരെ ആദ്യ ഗഡു ഈടാക്കാം. സ്കൂളുകള്‍ ADEK അംഗീകരിച്ച ഫീസ് നിരക്കും പേയ്മെന്റ് ഷെഡ്യൂളും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. അംഗീകൃത ഫീസ് ഘടനയില്‍ അഡെകിന്റെ ഔദ്യോഗിക മുദ്ര ഉണ്ടായിരിക്കണം. പുസ്തകം, യൂണിഫോം, ഉപകരണങ്ങള്‍ എന്നിവയിലും ഇളവുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലെ സ്കൂള്‍ ആവശ്യങ്ങള്‍ക്കുള്ള ഉപയോഗിച്ച പുസ്തകങ്ങള്‍, യൂണിഫോമുകള്‍, ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുകയാണെങ്കില്‍, അതിനുള്ള ഫീസ് മാതാപിതാക്കളില്‍ നിന്ന് ഈടാക്കുന്നത് ഒഴിവാക്കണം. അതായത്, നിലവിലെ പതിപ്പിലുള്ള സെക്കന്‍ഡ് ഹാന്‍ഡ് പാഠപുസ്തകങ്ങള്‍, നിലവിലെ നിറത്തിലും ഡിസൈനിലുമുള്ള ഉപയോഗിച്ച യൂണിഫോം, മറ്റ് പുനരുപയോഗ സാധനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് അവയുടെ പുതിയ സാധനങ്ങളുടെ ഫീസ് നിര്‍ബന്ധമാക്കാന്‍ പാടില്ല. അഡെകിന്റെ ഫീസ് നയപ്രകാരം സ്വകാര്യ സ്കൂള്‍ ഫീസുകള്‍ ആറ് വിഭാഗങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്. ട്യൂഷന്, വിദ്യാഭ്യാസ വിഭവങ്ങള്‍, യൂണിഫോം, ഗതാഗതം, എക്സ്ട്രാകറിക്കുലര് പ്രവര്‍ത്തനങ്ങള്‍, മറ്റ് ഫീസുകള്‍ എന്നിങ്ങനെയാണത്. ചില സ്കൂളുകളില്‍ സ്കൂള്‍ ബസ് ഫീസ് ഒരു വിദ്യാര്‍ത്ഥിക്ക് 5,000 ദിര്‍ഹം മുതല്‍ 8,500 വരെ എത്തുന്ന സാഹചര്യത്തില്‍ മാതാപിതാക്കള്‍ ചെലവ് കുറയ്ക്കാന്‍ കുടുംബ വാഹനങ്ങള്‍, കാര്‍പൂളിംഗ്, റൈഡ്ഷെയറിംഗ്, പബ്ലിക് ബസ് തുടങ്ങിയ മാര്‍ഗങ്ങള്‍ തേടുകയാണ്. സ്കൂള്‍ ഫീസ് സംവിധാനം കൂടുതല്‍ സുതാര്യവും താങ്ങാനാകുന്നതുമായ രീതിയില്‍ നിയന്ത്രിക്കുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യമെന്ന് ADEK വ്യക്തമാക്കി.