ദുബൈയില്‍ 7 പുതിയ സ്കൂളുകള്‍; 17 പ്രാഥമിക പഠന കേന്ദ്രങ്ങള്‍; 2 യൂണിവേഴ്സിറ്റി കാമ്പസുകള്‍

അല്‍ ഐന്‍: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച അസ്ഥിര കാലാവസ്ഥ അനുഭവപ്പെട്ടു. അല്‍ ഐനിലെ അല്‍ അമേരയില് ശക്തമായ കാറ്റിനൊപ്പം മഴയും, ദുബൈയില്‍ ആലിപ്പഴവര്‍ഷവും റിപ്പോര്‍ട്ട് ചെയ്തു. അല്‍ഐനില്‍ ശക്തമായ കാറ്റില്‍ വസ്തുക്കള്‍ പറന്നുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. വിവിധ പ്രദേശങ്ങളില്‍ മഴ പെയ്തു. ഷാര്‍ജയിലെ അല്‍ ഫാവ്, ദുബൈ-അല്‍ ഐന്‍ റോഡിലെ അല്‍ ഫഖാ, അല്‍ ഐന്റെ വടക്കുള്ള അല്‍ ശുവൈബ് റോഡ്, ഷാര്‍ജയിലെ അല്‍ മദാം റോഡ് എന്നിവിടങ്ങളിലും മഴ ലഭിച്ചു. ബുധനാഴ്ചയും മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച പൊതുവെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. ഉച്ചയ്ക്കുശേഷം കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ ഇടിമിന്നലോടുകൂടിയ മേഘങ്ങള്‍ രൂപപ്പെട്ട് മഴയ്ക്ക് സാധ്യതയുണ്ട്. ചില ഉള്‍പ്രദേശങ്ങളിലേക്കും മഴ വ്യാപിച്ചേക്കും. രാത്രിയിലും വ്യാഴാഴ്ച രാവിലെയും പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ ഈര്‍പ്പം കൂടാനും നേരിയ മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്.