ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം ഇറാനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയെന്ന് ഡോ.അന്‍വര്‍ ഗര്‍ഗാഷ്

ദുബൈ: പ്രവാചകന്റെ ജന്മദിനത്തില് മാനവികതയുടെയും സ്നേഹത്തിന്റെയും സന്ദേശവുമായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന്. നബിദിനത്തോടനുബന്ധിച്ച് രാജ്യത്തെ ജനങ്ങള്‍ക്ക് പ്രസിഡന്റ് ആശംസകള്‍ നേര്‍ന്നു. കരുണ, സ്നേഹം, സൗഹാര്‍ദം, ഐക്യം തുടങ്ങിയ പ്രവാചകന്റെ മഹത്തായ മൂല്യങ്ങള്‍ ഓര്‍മിക്കേണ്ട അവസരമാണിതെന്ന് പ്രസിഡന്റ് പറഞ്ഞു. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് പ്രചോദനമാകുന്ന പ്രവാചകന്റെ മാനവികതയുടെയും ദയയുടെയും പാരമ്പര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ ജനങ്ങള്‍ക്കും സമാധാനവും സ്ഥിരതയും സുരക്ഷയും ലഭിക്കട്ടെയെന്നും പ്രാര്‍ത്ഥിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ആശംസകള്‍ നേര്‍ന്നു. മേഖലയിലും ലോകത്തും സുരക്ഷയും സമാധാനവും ക്ഷേമവും ഉണ്ടാകട്ടെയെന്ന് ആശംസിച്ചു. യുഎഇ വൈസ് പ്രസിഡന്റ് ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനും പ്രവാചകന്റെ ജന്മദിനത്തില് ആശംസകള്‍ നേര്‍ന്നു. കരുണ, സ്നേഹം, സഹിഷ്ണുത എന്നീ പ്രവാചക സന്ദേശങ്ങള്‍ ജീവിതത്തില്‍ പിന്തുടരേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി.
യുഎഇയില്‍ ഓഗസ്റ്റ് 25, ചൊവ്വാഴ്ചയാണ് പ്രവാചകന് മുഹമ്മദ് നബി (സ)യുടെ ജന്മദിനം ആചരിക്കുന്നത്. എന്നാല്‍ ഓഗസ്റ്റ് 28 വെള്ളിയാഴ്ചയാണ് പൊതുസ്വകാര്യ മേഖലകള്‍ക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ശനി, ഞായര്‍ ദിവസങ്ങളില്‍ വാരാന്ത്യ അവധിയുള്ള ജീവനക്കാര്‍ക്ക് ഇതോടെ മൂന്ന് ദിവസത്തെ തുടര്‍ച്ചയായ അവധി ലഭിക്കും. ഷാര്‍ജയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച സാധാരണ വാരാന്ത്യ അവധിയായതിനാല്‍ അവര്‍ക്കുള്ള അവധി ക്രമത്തില്‍ മാറ്റമുണ്ടാകും. സ്കൂള്‍ വേനലവധിയുടെ അവസാന ആഴ്ചയിലാണ് ഈ നീണ്ട വാരാന്ത്യവും വരുന്നത്. 2026-27 അധ്യയന വര്‍ഷം ഓഗസ്റ്റ് 31ന് ആരംഭിക്കും.