ഫോഡബിള്‍ ഐ ഫോണ്‍ ബുക്കിങ് ഒക്ടോബര്‍ 16 മുതല്‍: യുഎഇയിലെ വില പ്രഖ്യാപിച്ചു

ദുബൈ: വനിതാ ടി20 ഏഷ്യാ കപ്പ് 2026ന് ദുബൈ വേദിയാകും. ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 13 വരെ ദുബൈ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. ആദ്യമായാണ് യുഎഇ വനിതാ ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇഷ ഒസ നയിക്കുന്ന 15 അംഗ യുഎഇ ടീം ഗ്രൂപ്പ് ബിയിലാണ്. മുന്‍ ജേതാക്കളായ ബംഗ്ലാദേശ്, നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്ക, ഇന്തോനേഷ്യ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ഓഗസ്റ്റ് 29ന് യുഎഇ ശ്രീലങ്കക്കെതിരെ മത്സരിക്കും. സെപ്റ്റംബര്‍ 4ന് ഇന്തോനേഷ്യക്കെതിരെയും സെപ്റ്റംബര്‍ 8ന് ബംഗ്ലാദേശിനെതിരെയും ഏറ്റുമുട്ടും. എല്ലാ മത്സരങ്ങളും വൈകുന്നേരം 6:30ന് ഫ്ലഡ്ലൈറ്റിലാണ് ആരംഭിക്കുക. സെമിഫൈനലുകള്‍ സെപ്റ്റംബര്‍ 10, 11 തീയതികളിലും ഫൈനല്‍ സെപ്റ്റംബര്‍ 13നും നടക്കും. 2026 ജൂണില്‍ മലേഷ്യയില്‍ നടന്ന എസിസി പ്രീമിയം വിമന്‍സ് കപ്പ് വഴിയാണ് യുഎഇയും തായ്ലന്ഡും പ്രധാന ടൂര്ണമെന്റിലേക്ക് യോഗ്യത നേടിയത്.



