ദുബൈയില്‍ 7 പുതിയ സ്കൂളുകള്‍; 17 പ്രാഥമിക പഠന കേന്ദ്രങ്ങള്‍; 2 യൂണിവേഴ്സിറ്റി കാമ്പസുകള്‍

ദുബൈ: 2026-27 അധ്യയന വര്‍ഷത്തില്‍ ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ മേഖല കൂടുതല്‍ വിപുലമാകും. എമിറേറ്റില്‍ 26 പുതിയ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതില്‍ 17 ആദ്യകാല ബാലവിദ്യാഭ്യാസ കേന്ദ്രങ്ങള്‍, 7 സ്വകാര്യ സ്കൂളുകള്‍, 2 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടും. ഇതിലൂടെ 17,000ഓളം പുതിയ സ്കൂള്‍ സീറ്റുകള്‍ വര്‍ധിക്കും. പുതിയ ഏഴ് സ്കൂളുകളിലായി 16,846 സീറ്റുകള്‍ കൂടി ലഭ്യമാകും. ഇതില്‍ നാല് സ്കൂളുകള്‍ ബ്രിട്ടീഷ് കരിക്കുലവും മൂന്ന് സ്കൂളുകള്‍ International Baccalaureate (IB) കരിക്കുലവും പിന്തുടരും. പുതിയ സ്കൂളുകളില്‍ Harrow International School Dubai, Queen Elizabeth’s School Dubai Sports City, Rugby School Dubai എന്നിവയുടെ ദുബൈ ക്യാമ്പസുകളും ഉള്‍പ്പെടുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ദുബൈയില്‍ 21 പുതിയ സ്വകാര്യ സ്കൂളുകള്‍ ആരംഭിച്ചു. ഈ കാലയളവില്‍ വിദ്യാര്‍ത്ഥി പ്രവേശനം 3.1 ശതമാനം വര്‍ധിച്ചു. 17 പുതിയ ബാലവിദ്യാഭ്യാസ കേന്ദ്രങ്ങളിലൂടെ 1,700ലേറെ അധിക സീറ്റുകള്‍ ലഭിക്കും. UK EYFS, Montessori, Ontario, French, Indian തുടങ്ങിയ വിവിധ വിദ്യാഭ്യാസ രീതികള്‍ ഇവിടെ ലഭ്യമാകും.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ദുബൈയില്‍ 87 പുതിയ ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കുകയും പ്രവേശനം 2.6 ശതമാനം വര്‍ധിക്കുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗത്തും വിപുലീകരണം നടപ്പാക്കും. American Universtiy of Beruit-ന്റെ ദുബൈ ക്യാമ്പസ് 2026 സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും. കൂടാതെ Peking Universtiy HSBC Business School 2027 ജനുവരിയില്‍ ദുബൈയില്‍ MBA, EMBA പ്രോഗ്രാമുകള്‍ ആരംഭിക്കും. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ദുബൈയില്‍ 11 പുതിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈ കാലയളവില്‍ വിദ്യാര്‍ത്ഥി പ്രവേശനം 29 ശതമാനം വര്‍ധിച്ചു. ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെ എണ്ണം കഴിഞ്ഞ മൂന്ന് അധ്യയന വര്‍ഷങ്ങളില്‍ 17.5 ശതമാനം വര്‍ധിച്ചു.