രാഹുല്‍ ഗാന്ധിയുടെ മിന്നല്‍ സമരം വിജയിച്ചു; പെല്ലറ്റ് ഗണ്‍ കേസില്‍ എഫ്ഐആര്‍

ദുബൈ: അമേരിക്കയുടെ പടുകൂറ്റന്‍ വിമാനവാഹിനിക്കപ്പല്‍ യുഎസ്എസ് വാഷിംഗ്ടണ്‍ മിഡില്‍ ഈസ്റ്റിലെത്തി. ദീര്‍ഘകാലമായി മേഖലയില്‍ തുടരുന്ന യുഎസ്എസ് അബ്രഹാം ലിങ്കന് പകരമായി പുതിയ കപ്പല്‍ ചുമതലയേല്‍ക്കും. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യാഴാഴ്ചയാണ് കപ്പല്‍ മിഡില്‍ ഈസ്റ്റിലെത്തിയതായി അറിയിച്ചത്. ബുധനാഴ്ചയാണ് കപ്പല്‍ മേഖലയില്‍ പ്രവേശിച്ചത്. ഇന്‍ഡോപസഫിക് മേഖലയില്‍ മേയ് അവസാനം ആരംഭിച്ച വിന്യാസത്തിന്റെ ഭാഗമായിരുന്ന കപ്പലിനെ മിഡില്‍ ഈസ്റ്റിലേക്ക് മാറ്റിയത് ‘ഷെഡ്യൂള്‍ ചെയ്ത പുനര്‍വിന്യാസം’ ആണെന്നാണ് സെന്‍ട്രല്‍ കമാന്‍ഡിന്റെ വിശദീകരണം. ഇറാന് യുദ്ധത്തിന്റെ അടുത്ത ഘട്ടം സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്ന സമയത്താണ് ജോര്‍ജ് വാഷിങ്ടണ്‍ മേഖലയില്‍ എത്തിയത്. ഹോര്‍മുസ് കടലിടുക്ക് സംബന്ധിച്ച ഇറാന്-ഒമാന്‍ ചര്‍ച്ചകളിലും കാര്യമായ പുരോഗതിയില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന യുഎസ്എസ് അബ്രഹാം ലിങ്കന് 260 ദിവസമായി മേഖലയില്‍ വിന്യസിച്ചിരിക്കുകയായിരുന്നു. സാധാരണയായി യുഎസ് വിമാനവാഹിനിക്കപ്പലുകളുടെ വിന്യാസം അഞ്ച് മുതല്‍ ഏഴ് മാസം വരെയാണ്. ദീര്‍ഘകാലം തുടര്‍ന്നതിനാല്‍ കപ്പലിലെ സാഹചര്യങ്ങളെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. അടിസ്ഥാന ശുചിത്വ സാമഗ്രികളുടെ ക്ഷാമം, ഭക്ഷണത്തിന്റെ അളവ് കുറയല്‍, തപാല്‍ സംവിധാനത്തിലെ തടസ്സങ്ങള്‍ എന്നിവയ്ക്കൊപ്പം ചില ഷവറുകളില്‍ പൂപ്പല്‍, തകരാറിലായ ടോയ്ലറ്റുകള്, ചൂടുവെള്ളത്തിന്റെ അഭാവം തുടങ്ങിയ പ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കപ്പല്‍ ജീവനക്കാരില്‍ ചിലര്‍ കടലിലേക്ക് ചാടാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ യുഎസ്എസ് അബ്രഹാം ലിങ്കനിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള ഇത്തരം റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും സൈനികരെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വിശദീകരിച്ചിരുന്നു. പുതിയ കപ്പലിന്റെ വരവ് മിഡില്‍ ഈസ്റ്റിലെ യുഎസ് നാവിക സാന്നിധ്യം തുടരുന്നതിന്റെ സൂചനയാണ്. ഇറാനുമായുള്ള സംഘര്‍ഷം നിലനില്ക്കുകയും ഹോര്‍മുസ് കടലിടുക്ക് സംബന്ധിച്ച ചര്‍ച്ചകള്‍ അനിശ്ചിതമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍, വിമാനവാഹിനിക്കപ്പലിന്റെ സാന്നിധ്യം മേഖലയില്‍ യുഎസിന്റെ സൈനിക സജ്ജീകരണത്തിന് കൂടുതല്‍ പ്രാധാന്യം നല്കുന്നു.