വീട്ടില്‍ പരിധിയില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

ദുബൈ: ദുബൈയിലെ പ്രശസ്തമായ മ്യൂസിയം ഓഫ് ദ ഫ്യൂച്ചര്‍ പുതിയ തലമുറയിലെ അനുഭവങ്ങള്‍ ഒരുക്കുന്നതിനായി സെപ്റ്റംബര്‍ 1 മുതല്‍ താല്‍ക്കാലികമായി അടയ്ക്കും. ഓഗസ്റ്റ് 25ന് മ്യൂസിയം സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ പ്രദര്‍ശനങ്ങളും അനുഭവങ്ങളും കാണാന്‍ ഓഗസ്റ്റ് 31ന് മുമ്പ് സന്ദര്‍ശിക്കണമെന്ന് സന്ദര്‍ശകരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. മ്യൂസിയത്തിന്റെ അഞ്ചാം വാര്‍ഷികമായ 2027ല്‍ പുതിയ അനുഭവങ്ങള്‍ അവതരിപ്പിക്കാനാണ് പദ്ധതി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകളുടെ ആശയങ്ങളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ ഇന്ററാക്ടീവ് അനുഭവങ്ങള്‍ ഒരുക്കുന്നത്. ഇതിനായി നടത്തിയ ആഗോള ആശയ ക്ഷണത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ 1,000ലേറെ നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. പുതിയ ഘട്ടത്തില്‍ സന്ദര്‍ശകര്‍ക്ക് വരും ദശകങ്ങളില്‍ ലോകത്തെ മാറ്റിമറിക്കാന്‍ സാധ്യതയുള്ള ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങളും അവ സൃഷ്ടിക്കുന്ന അവസരങ്ങളും വെല്ലുവിളികളും കൂടുതല്‍ ആഴത്തിലുള്ളതും ഇന്ററാക്ടീവുമായ രീതിയില്‍ അനുഭവിക്കാനാകും. ഭാവിയെക്കുറിച്ച് പറയുന്ന പരമ്പരാഗത മ്യൂസിയങ്ങളില്‍ നിന്ന് വ്യത്യസ്തമായി, മനുഷ്യര്‍ക്ക് ഭാവിയെ എങ്ങനെ രൂപപ്പെടുത്താമെന്നതാണ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന്റെ പ്രധാന ആശയം. പുതിയ അനുഭവങ്ങള്‍, പരിപാടികള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടുത്ത മാസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് മ്യൂസിയം അറിയിച്ചു.