സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ടോക്കിയോ: ആതിഥേയരായ ജപ്പാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ വനിതകള്‍ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് സെമി ഫൈനലില്‍. ചരിത്രത്തില്‍ ആദ്യമായി ജപ്പാനും ഇന്ത്യയും നേര്‍ക്കുനേര്‍ വന്നപ്പോള്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. 58 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ അഞ്ച് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
15 പന്തില്‍ നാല് ഫോറും രണ്ട് സിക്സറും സഹിതം 40 റണ്‍സോടെ ഷെഫാലി വര്‍മ പുറത്താകാതെ നിന്നു. രണ്ട് പന്ത് നേരിട്ട കമാലിന് പൂജ്യത്തിന് പുറത്തായി. ഏഴ് പന്തില്‍ ആറ് റണ്‍സായിരുന്നു ഭാര്‍തിയുടെ സംഭാവന. ആറ് പന്തില്‍ 12 റണ്‍സോടെ റിച്ചാ ഘോഷ് പുറത്താകാതെ നിന്നു. നേരത്തെ നാല് വിക്കറ്റ് വീഴ്ത്തിയ ചരണിയുടെ ബൗളിങ് മികവില്‍ ജപ്പാന് 19.5 ഓവറില്‍ 57 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. 25 റണ്‍സെടുത്ത അയാക സ്റ്റാഫോര്‍ഡാണ് ജപ്പാന്റെ ടോപ്പ് സ്കോറര്‍. നാല് താരങ്ങള്‍ പൂജ്യത്തിന് പുറത്തായി. നാല് ഓവറില്‍ പത്ത് റണ്‍സ് മാത്രം വഴങ്ങിയാണ് ചരണി നാല് വിക്കറ്റ് പിഴുതത്. ഷെഫാലി വര്‍മ രണ്ടും ദീപ്തി ശര്‍മ, ശ്രേയങ്ക പാട്ടീല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
സെമിയില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. പാകിസ്താനും ശ്രീലങ്കയും തമ്മിലാണ് രണ്ടാമത്തെ സെമി.