ലീഡക്സ് ഹൊറൈസണ്‍ ഡെലിഗേറ്റ് സമ്മിറ്റും കെഎംസിസി നാഷണല്‍ കോണ്‍ഫറന്‍സും ഒക്ടോബര്‍ 25ന് ദുബൈയില്‍

ദോഹ: സെപ്റ്റംബര്‍ 23 മുതല്‍ സൗദി അറേബ്യയില്‍ നടക്കുന്ന ഗള്‍ഫ് കപ്പ് പോരാട്ടങ്ങള്‍ക്കായുള്ള ഖത്തര്‍ ദേശീയ ഫുട്ബാള്‍ ടീമില്‍ മലയാളി താരം തഹ്സിന് മുഹമ്മദ് ഇടംപിടിച്ചു. നേരത്തേ, 2026 ഫിഫ ലോകകപ്പിനുള്ള ഖത്തര്‍ സ്ക്വാഡിലേക്കും തഹ്സിന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കണ്ണൂര്‍ വളപട്ടണം സ്വദേശിയാണ് തഹ്സിന്. മുന്‍ സ്പാനിഷ് ദേശീയ ടീം പരിശീലകനായ ജൂലന്‍ ലോപ്റ്റെഗിയുടെ കീഴില്‍ അണിനിരക്കുന്ന 26 അംഗ സംഘത്തിലാണ് തഹ്സിന് ഇടം നേടിയത്.
ഫിഫ വേള്‍ഡ് കപ്പ് ടീമില്‍ ഇടം പിടിച്ചെങ്കിലും കളത്തിലറങ്ങാന്‍ തഹ്സിന് സാധിച്ചില്ല. തഹ്സിന് ലോകകപ്പ് ടീമില്‍ ഇടം നേടിയത് സ്വന്തം നാടായ വളപട്ടണത്ത് വലിയ ആഘോഷമായിരുന്നു. തഹ്സിന് പിന്തുണയുമായി നാട്ടില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. ഇത്തവണ ഗള്‍ഫ് കപ്പില്‍ ഖത്തറിനായി പന്തുതട്ടുമെന്ന പ്രതീക്ഷയിലാണ് ഫുട്ബാള്‍ ആരാധകര്‍. സീനിയര്‍ താരങ്ങളും യുവനിരയും ഉള്‍പ്പെടുന്ന 26 അംഗ സംഘത്തെയാണ് ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന് പ്രഖ്യാപിച്ചത്.