വീട്ടില്‍ പരിധിയില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കാബൂള്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിന് പിന്നാലെ പാക്കിസ്ഥാന്- അഫ്ഗാനിസ്ഥാന് അതിര്‍ത്തിയിലും ഏറ്റുമുട്ടല്‍ കടുക്കുന്നു. അഫ്ഗാനിസ്ഥാന് അതിര്‍ത്തി മേഖലകളില്‍ കടന്ന് പാക്കിസ്ഥാന് നടത്തിയ വ്യോമാക്രമണത്തില്‍ 28 ഭീകരര്‍ കൊല്ലപ്പെട്ടതായി പാക്കിസ്ഥാന് അറിയിച്ചു. എന്നാല്‍, പാക്കിസ്ഥാന്റെ ആക്രമണത്തില്‍ മൂന്ന് സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാന് സര്‍ക്കാര്‍ വ്യക്തമാക്കി. അഫ്ഗാന് അതിര്‍ത്തി പ്രവിശ്യകളായ പക്തിക, കുനാര്‍ എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച പാക്കിസ്ഥാന് പോര്‍വിമാനങ്ങള്‍ ആക്രമണം നടത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ കൊഹാത് ജില്ലയിലുള്ള പോലീസ് കേന്ദ്രത്തിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 24 പേര് കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഞായറാഴ്ച ഹംഗു ജില്ലയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 6 പാക് സൈനികരും 8 ഭീകരരും കൊല്ലപ്പെട്ടു. ഇതിന് തിരിച്ചടിയായാണ് പാകിസ്ഥാന് അതിര്‍ത്തി കടന്ന് വ്യോമാക്രമണം നടത്തിയത്.
കുനാര്‍ പ്രവിശ്യയിലെ ഒരു വീടിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ഒരു പുരുഷനും സ്ത്രീയും പെണ്‍കുട്ടിയും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേര് കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി താലിബാന് വക്താവ് അറിയിച്ചു. പാകിസ്ഥാന്റെ അധിനിവേശത്തിനും ആക്രമണത്തിനും അര്‍ഹമായ രീതിയില്‍ മറുപടി നല്‍കുമെന്ന് താലിബാന് മുഖ്യവക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. സ്വന്തം രാജ്യത്തെ സുരക്ഷാ വീഴ്ചകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പാകിസ്ഥാന് അതിര്‍ത്തി കടന്ന് ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.