യൂത്ത് ഒളിമ്പിക്സില്‍ യുഎഇക്ക് ചരിത്രത്തിലെ ആദ്യ സ്വര്‍ണം: റിയാന്‍ മല്‍ഹാന്‍ ബാഡ്മിന്റണില്‍ വിജയം

കോഴിക്കോട്: ബൈക്ക് അപകടത്തില്‍ മലയാളി ഫുട്ബോള്‍ താരം റിജോണ്‍ ജോസിന് (29) ദാരുണാന്ത്യം. കോഴിക്കോട് ക്രിസ്റ്റ്യന്‍ കോളജിനു സമീപം ഗാന്ധിറോഡ് മേല്‍പ്പാലത്തില്‍ ഉണ്ടായ അപകടത്തിലാണ് കാലിക്കറ്റ് എഫ്സി താരവും തൃശൂര്‍ സ്വദേശിയുമായ റിജോണ്‍ മരണപ്പെട്ടത്. ബൈക്കില്‍ റിജോണിന് ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതരമായി പരുക്കേറ്റു. സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ താരമാണ് ഗനി അഹമ്മദ് നിഗം.
ഞായറാഴ്ച രാത്രി ഇവര്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. താരങ്ങളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും റിജോണിന്റെ ജീവന് രക്ഷിക്കാനായില്ല. സൂപ്പര്‍ ലീഗ് കേരള പുതിയ സീസണ് മുന്നോടിയായി കാലിക്കറ്റ് എഫ്സിയുടെ പരിശീലനം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. മത്സരങ്ങള്‍ക്കായുള്ള ഒരുക്കം നടക്കുന്നതിനിടെയാണ് താരത്തിന്റെ മരണം. രണ്ടു ദിവസങ്ങള്‍ക്കു മുന്‍പാണ് റിജോണും ഗനിയും ടീമിനൊപ്പം ചേര്‍ന്നത്. ഗനി അഹമ്മദ് നിഗം തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.