ഇറാന് യുദ്ധകാലത്ത് താമസക്കാര്‍ യുഎഇയെ അനുകൂലിച്ചത് പണം നല്‍കിയത് കൊണ്ടല്ലെന്ന് ശൈഖ ലത്തീഫ

ദുബൈ: പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതോടെ യുഎഇയിലെ വിവിധ സ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ വസ്ത്രധാരണം, മുടിയുടെ ശൈലി, വ്യക്തിശുചിത്വം, ഭക്ഷണപാനീയങ്ങള്‍ എന്നിവ സംബന്ധിച്ച നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. ചില സ്കൂളുകള്‍ അമിതമായ ഹെയര്‍സ്റ്റൈലുകള്‍, ഹൂഡി ധരിക്കല്‍, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വിദ്യാര്‍ത്ഥികളില്‍ അച്ചടക്കം ശീലിപ്പിക്കുക എന്നതിലുപരി പഠനത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയും അവരുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുകയുമാണ് ഇത്തരം നടപടികളുടെ ലക്ഷ്യമെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
മുടിയുടെ ശൈലിയില്‍ നിയന്ത്രണം
തലയുടെ ചില ഭാഗങ്ങള്‍ റേസര്‍ ഉപയോഗിച്ച് പൂര്‍ണമായും ഷേവ് ചെയ്ത് മറ്റു ഭാഗങ്ങളില്‍ മുടി നീളത്തില്‍ വിടുന്ന തരത്തിലുള്ള ഹെയര്‍കട്ടുകള്‍ ഉള്‍പ്പെടെയുള്ള ‘എക്സ്ട്രീം’ സ്റ്റൈലുകള്‍ക്ക് ചില സ്കൂളുകള്‍ വിലക്കേര്‍പ്പെടുത്തി. ആണ്‍കുട്ടികളുടെ നീണ്ട മുടിക്കും ചില സ്ഥാപനങ്ങളില്‍ നിയന്ത്രണമുണ്ട്. സ്കൂള്‍ പരിസരത്ത്, പ്രത്യേകിച്ച് ക്ലാസ് സമയത്ത് ഹൂഡി തലയില്‍ കയറ്റി ധരിക്കുന്നതിനും നിയന്ത്രണമുണ്ട്. തണുപ്പ് കൂടുതലുള്ള സാഹചര്യങ്ങളിലും സ്കൂള്‍ ബസ് യാത്രയിലും മാത്രമാണ് ചില സ്കൂളുകള്‍ ഹൂഡിന് ഇളവ് നല്‍കുന്നത്.
എനര്‍ജി ഡ്രിങ്കുകള്‍ക്ക് വിലക്ക്
വിദ്യാര്‍ഥികളുടെ ആരോഗ്യത്തെ മുന്‍നിര്‍ത്തി നിരവധി സ്കൂളുകള്‍ എനര്‍ജി ഡ്രിങ്കുകള്‍ ക്യാമ്പസില്‍ അനുവദിക്കുന്നില്ല. അബുദാബിയിലെ ചില സ്കൂളുകളില്‍ എനര്‍ജി ഡ്രിങ്കുകള്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. കുട്ടികളും കൗമാരക്കാരും എനര്‍ജി ഡ്രിങ്കുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ആരോഗ്യ അപകടസാധ്യതകള്‍ സംബന്ധിച്ച ശാസ്ത്രീയ തെളിവുകളും അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എജുക്കേഷന്‍ ആന്‍ഡ് നോളജ് (ADEK)യുടെ ആരോഗ്യകരമായ ഭക്ഷണപോഷകാഹാര നയവുമാണ് നിയന്ത്രണത്തിന് അടിസ്ഥാനമെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു. എനര്‍ജി ഡ്രിങ്കുകള്‍ക്ക് പുറമെ ഉയര്‍ന്ന കലോറിയുള്ള പാനീയങ്ങള്‍ക്കും ചില ഭക്ഷണങ്ങള്‍ക്കും കാന്റീനില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ശിക്ഷയല്ല, ബോധവല്‍ക്കരണം
നിയമങ്ങള്‍ പാലിക്കാത്ത വിദ്യാര്‍ഥികളോട് ആദ്യം ബോധവല്‍ക്കരണവും വ്യക്തിഗതമായോ കൂട്ടമായോ മാര്‍ഗനിര്‍ദേശവും നല്‍കുകയാണ് പല സ്കൂളുകളുടെയും രീതി. ആവര്‍ത്തിച്ച് നിയമലംഘനം നടത്തുന്ന സാഹചര്യത്തില്‍ രക്ഷിതാക്കളെ അറിയിക്കുകയും ആവശ്യമെങ്കില്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. യൂണിഫോം, ഗ്രൂമിംഗ്, ഹെയര്‍സ്റ്റൈല്‍ എന്നിവ സംബന്ധിച്ച നയങ്ങള്‍ വിദ്യാര്‍ഥികളില്‍ അച്ചടക്കം, സമത്വബോധം, കൂട്ടായ വ്യക്തിത്വം എന്നിവ വളര്‍ത്തുന്നതിനും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിനുമാണെന്നാണ്. വിദ്യാര്‍ഥികളുടെ രൂപഭാവം, വസ്ത്രധാരണം, ഭക്ഷണശീലം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ രക്ഷിതാക്കളുടെ സഹകരണം നിര്‍ണായകമാണെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. നിയമലംഘനങ്ങള്‍ ഉണ്ടായാല്‍ ആദ്യം വിദ്യാര്‍ഥിയുമായി സംസാരിക്കുകയും ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കുകയും തുടര്‍ന്ന് രക്ഷിതാക്കളെ ഉള്‍പ്പെടുത്തുകയുമാണ് പൊതുവെ സ്വീകരിക്കുന്ന സമീപനം.