അബുദാബിയില്‍ കായംകുളം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു

ദുബൈ: ദുബൈയിലേക്ക് നിരന്തരം യാത്ര ചെയ്യുന്നവര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്ന അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയുടെ യോഗ്യതകളും അപേക്ഷാ നടപടികളും വിശദീകരിച്ച് ജിഡിആര്‍എഫ്എ. ആവശ്യമായ രേഖകളും അപേക്ഷാ നടപടികളും വിശദീകരിക്കുന്ന അവബോധ വീഡിയോ ജിഡിആര്‍എഫ്എ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ പുറത്തിറക്കി. അഞ്ച് വര്‍ഷം സാധുതയുള്ള വിസ ഉപയോഗിച്ച് നിരവധി തവണ യുഎഇയില്‍ പ്രവേശിക്കാം. ഓരോ പ്രവേശനത്തിലും പരമാവധി 90 ദിവസം വരെ തുടര്‍ച്ചയായി രാജ്യത്ത് തങ്ങാനാകും. നിബന്ധനകള്‍ക്ക് വിധേയമായി ഇതേ കാലയളവിലേക്ക് താമസം നീട്ടാനും സാധിക്കും. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളിലെ ആകെ താമസദൈര്‍ഘ്യം 180 ദിവസത്തില്‍ കവിയാന്‍ പാടില്ല.
യോഗ്യതയും ആവശ്യമായ രേഖകളും
അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം. കഴിഞ്ഞ ആറ് മാസത്തെ കാലയളവില്‍ കുറഞ്ഞത് 4,000 യുഎസ് ഡോളറോ തത്തുല്യമായ തുകയോ ബാങ്ക് ബാലന്‍സായി ഉണ്ടെന്ന് തെളിയിക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റും സമര്‍പ്പിക്കണം. വ്യക്തിഗത ഫോട്ടോ, സാധുവായ ആരോഗ്യ ഇന്‍ഷുറന്‍സ്, യുഎഇയില്‍ നിന്നുള്ള യാത്രാ/മടക്ക ടിക്കറ്റ്, താമസിക്കുന്ന സ്ഥലത്തിന്റെ തെളിവ് എന്നിവയും ആവശ്യമാണ്. ജിഡിആര്‍എഫ്എ ദുബൈയുടെ ഡിജിറ്റല്‍ സേവന സംവിധാനത്തിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സ്മാര്‍ട്ട് സര്‍വീസ് സംവിധാനത്തില്‍ യുഎഇ പാസ് അല്ലെങ്കില്‍ യൂസര്‍നെയിം ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ സേവനം തിരഞ്ഞെടുക്കണം. തുടര്‍ന്ന് അപേക്ഷാ വിവരങ്ങള്‍ പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്ത് ഫീസ് അടയ്ക്കണം. അപേക്ഷ അംഗീകരിച്ചാല്‍ ഇവിസ ഇമെയില്‍ വഴി ലഭിക്കും. നിലവിലെ സേവന വിവരമനുസരിച്ച് ഡിജിറ്റല്‍ ചാനലുകളിലൂടെ സേവനം 24 മണിക്കൂറും ലഭ്യമാണ്. അതേസമയം ഈ വിസ അമര്‍ സെന്റര്‍ വഴിയും ഈ അപേക്ഷിക്കാന്‍ കഴിയുന്നതാണ്. പ്രതീക്ഷിക്കുന്ന സേവന പൂര്‍ത്തീകരണ സമയം 48 മണിക്കൂറാണ്. ദുബൈയിലേക്ക് പതിവായി യാത്ര ചെയ്യുന്ന വിനോദസഞ്ചാരികള്‍ക്ക് ഓരോ യാത്രയ്ക്കും പുതിയ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതാണ് അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയുടെ പ്രധാന നേട്ടം. വിസയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും സേവന വിശദാംശങ്ങളും ജിഡിആര്‍എഫ്എ ദുബൈയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. ജി ഡിആര്എഫ എ ദുബൈയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള ലിങ്ക്: https://www.instagram.com/reel/DcdDQSwoxKO/?igsi=NnIxdXY0c2V3Yjgw