അബുദാബിയില്‍ കായംകുളം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു

ദുബൈ: വ്യാജവും തെറ്റായതുമായ പ്രചാരണങ്ങളില്‍ നിന്ന് സത്യത്തെ സംരക്ഷിക്കുന്നതിന് മാധ്യമ വിശ്വാസ്യത അനിവാര്യമാണെന്ന് ഡോ.അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. പ്രാദേശിക സംഘര്‍ഷങ്ങള്‍ക്കിടയില്‍ കൃത്യവും സന്തുലിതവുമായ റിപ്പോര്‍ട്ടിംഗ് വേണമെന്ന് യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ആവശ്യപ്പെടുന്നു. എക്സ് പ്ലാറ്റ്ഫോമിലെ ഒരു പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. പ്രാദേശിക സംഘര്‍ഷം വര്‍ദ്ധിച്ച കാലഘട്ടങ്ങളില്‍ മാധ്യമങ്ങള്‍ പ്രധാന സ്വാധീന ശക്തിയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിശ്വാസ്യതയും സന്തുലിതാവസ്ഥയും നിലനിര്‍ത്തുന്നത് പ്രൊഫഷണലിസത്തിന്റെ ഭാഗമാണ്, നൈതിക ഉത്തരവാദിത്തമാണ്.തെറ്റായ വിവരങ്ങളും കൃത്രിമമായ പ്രചാരണങ്ങളും തിരിച്ചറിഞ്ഞ് സത്യത്തെ സംരക്ഷിക്കണം. സംഘര്‍ഷ ഘട്ടത്തില്‍ വ്യത്യസ്ത കക്ഷികളുടെ പ്രചാരണങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തണം. എല്ലാ കക്ഷികളെയും ഒരേ രീതിയില്‍ കാണുന്നത് സന്തുലിത വാര്‍ത്താ അവതരണമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെറ്റായ വിവരങ്ങളില്‍ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുകയും ജനങ്ങളുടെ ശരിയായ ബോധ്യം നിലനിര്‍ത്തുകയും ചെയ്യണം. മേഖലയില്‍ സംഘര്‍ഷം ശക്തമാകുമ്പോള്‍ മാധ്യമങ്ങളുടെ ദൗത്യം വാര്‍ത്തകള്‍ നല്കുന്നതില് മാത്രം ഒതുങ്ങുന്നില്ലെന്നും, തെറ്റായ വിവരങ്ങളും കൃത്രിമ പ്രചാരണങ്ങളും മറികടന്ന് കൃത്യവും നീതിപൂര്‍വകവുമായ വിവരങ്ങള്‍ പൊതുജനങ്ങളിലെത്തിക്കുകയെന്നത് നിര്‍ണായകമാണെന്നും ഗര്‍ഗാഷ് വ്യക്തമാക്കി.