അബുദാബിയില്‍ കായംകുളം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു

ടെഹ്റാന്: ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ബിന്‍ ജാസിം അല്‍താനി, ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയുമായി തെഹ്റാനില്‍ കൂടിക്കാഴ്ച നടത്തി. മേഖലയിലെ സംഘര്‍ഷം കുറയ്ക്കുന്നതിനും നയതന്ത്ര സംഭാഷണത്തിന് സാഹചര്യമൊരുക്കുന്നതിനുമാണ് ചര്‍ച്ച. ഹോര്‍മുസ് കടലിടുക്കിലെ മൈനുകള്‍ നീക്കാന്‍ സംയുക്ത പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു. മേഖലയില്‍ സംഘര്‍ഷം കുറക്കാനും സമാധാനപരമായ പരിഹാരത്തിനുമായി നയതന്ത്ര ശ്രമങ്ങള്‍ തുടരണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു.
അയല്‍രാജ്യങ്ങളുടെ പരമാധികാരവും കടല്‍ഗതാഗത സ്വാതന്ത്ര്യവും മാനിക്കണമെന്ന് ശൈഖ് മുഹമ്മദ് ആവശ്യപ്പെട്ടു. സംഘര്‍ഷം കുറക്കുന്നതിനും സംഭാഷണം പുനരാരംഭിക്കുന്നതിനുമായി ഖത്തര്‍ നടത്തുന്ന നയതന്ത്ര ശ്രമങ്ങള്‍ക്ക് ഇറാന് നന്ദി അറിയിച്ചു. അതേസമയം, അമേരിക്കയും ഇറാനും തമ്മില്‍ നിലവില്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന് ലെവിറ്റ് അറിയിച്ചു.