അബുദാബിയില്‍ കായംകുളം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു

ദുബൈ: വാടക കരാര്‍ പുതുക്കുമ്പോള്‍ വീട്ടുടമക്ക് ഇഷ്ടാനുസരണം വാടക വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. വാടകക്കരാര്‍ എഴുതുമ്പോഴും പുതുക്കുമ്പോഴും വാടകക്കാര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുണ്ട്. ദുബൈയില്‍ വാടക കരാര്‍ പുതുക്കുമ്പോള്‍ ദുബൈ ലാന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ സ്മാര്‍ട്ട് റെന്റല്‍ ഇന്‍ഡക്സ് പരിശോധിക്കേണ്ടതുണ്ട്. കെട്ടിടത്തിന്റെ നിലവാരം, പരിപാലനം, സൗകര്യങ്ങള്‍, സ്ഥാനം, അതേ കെട്ടിടത്തിലെയും പ്രദേശത്തെയും യഥാര്‍ഥ വാടക നിരക്കുകള്‍ തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് പുതിയ ഇന്‍ഡക്സ് വിലയിരുത്തല്‍ നടത്തുന്നത്. 10% വരെ മാര്‍ക്കറ്റ് ശരാശരിക്ക് താഴെയാണെങ്കില്‍ വര്‍ധനയില്ല, നിലവിലെ വാടക ബാധകമായ ശരാശരി വാടകയുടെ 10% വരെ താഴെയാണെങ്കില്‍ വര്‍ധന അനുവദനീയമല്ല. മാര്‍ക്കറ്റ് ശരാശരിയേക്കാള്‍ കുറവിന്റെ അടിസ്ഥാനത്തില്‍ പരമാവധി വര്‍ധന ഇങ്ങനെ: 11-20% താഴെ: പരമാവധി 5% വര്‍ധിപ്പിക്കാം. 21-30% താഴെ: പരമാവധി 10%, 31-40% താഴെ: പരമാവധി 15%, 40%ല്‍ കൂടുതല്‍ താഴെ: പരമാവധി 20%. കൂടാതെ കരാര്‍ കാലയളവിനിടെ വാടക കൂട്ടാനാകില്ല വാടക വര്‍ധന കരാര്‍ പുതുക്കുന്ന സമയത്ത് മാത്രമേ നടപ്പാക്കാനാകൂ. നിലവിലെ കരാര്‍ കാലാവധിക്കിടെ ഏകപക്ഷീയമായി വര്‍ധിപ്പിക്കാന്‍ കഴിയില്ല.
90 ദിവസത്തെ നോട്ടീസ് നിര്‍ബന്ധം
വാടക വര്‍ധന ഉള്‍പ്പെടെയുള്ള കരാര്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നതിന് സാധാരണയായി കരാര്‍ അവസാനിക്കുന്നതിന് കുറഞ്ഞത് 90 ദിവസം മുമ്പ് അറിയിപ്പ് നല്‍കണം. 90 ദിവസത്തെ നോട്ടീസ് നല്കിയിട്ടില്ലെങ്കില് Smart Rental Index വര്‍ധന അനുവദിക്കുന്നുണ്ടെങ്കിലും ആ പുതുക്കലില്‍ അത് നടപ്പാക്കാന്‍ കഴിയില്ല. അതുപോലെ ആദ്യ രണ്ട് വര്‍ഷം വാടക വര്‍ധിപ്പിക്കാനാകില്ലെന്ന ധാരണ തെറ്റാണ്. നിലവിലെ നിയമത്തില്‍ എല്ലാ വാടകക്കാര്‍ക്കും ബാധകമായ രണ്ട് വര്‍ഷത്തെ പൊതുവായ rent freeze ഇല്ല. അതിനാല്‍ Smart Rental Index, നിയമപരമായ വര്‍ധന പരിധി, 90 ദിവസത്തെ നോട്ടീസ് എന്നിവയാണ് പ്രധാനമായി പരിശോധിക്കേണ്ടത്.
വാടക വര്‍ധന നോട്ടീസ് അവഗണിക്കരുത്
വര്‍ധന നിയമവിരുദ്ധമാണെന്ന് തോന്നിയാലും വീട്ടുടമയുടെ നോട്ടീസ് അവഗണിക്കരുത്. എഴുത്തില്‍ മറുപടി നല്‍കുക, DLD Index ഫലം ഉള്‍പ്പെടുത്തുക, നിലവിലെ വാടകയിലോ അനുവദനീയമായ പരമാവധി വാടകയിലോ പുതുക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കുക. അന്യായമായ വര്‍ധനയാണെങ്കില്‍ RDCയെ സമീപിക്കാം. വീട്ടുടമ നിലപാട് മാറ്റുന്നില്ലെങ്കില്‍ Rental Disputes Cetnre (RDC) വഴി പരാതി നല്‍കാം. ആദ്യം സൗഹൃദപരമായ ഒത്തുതീര്‍പ്പ് ശ്രമിക്കാം; അത് പരാജയപ്പെട്ടാല്‍ കേസ് കോടതിയിലേക്ക് പോകാം. പരാതിക്കായി സാധാരണയായി Ejari, tenancy agreement, Emirates ID, rent increase notice, വീട്ടുടമയുമായുള്ള കത്തിടപാടുകള്‍, DLD Rental Index ഫലം, മുന്‍ വാടക പേയ്മെന്റുകളുടെ രേഖകള്‍ തുടങ്ങിയവ ആവശ്യമായി വരും.
വാടക നല്‍കുന്നത് നിര്‍ത്തരുത്
വാടക സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ മാത്രം വാടക നല്‍കുന്നത് നിര്‍ത്തരുതെന്ന് നിയമ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. തര്‍ക്കമില്ലാത്ത വാടക തുക തുടര്‍ന്നും അടക്കണം. ആവശ്യമെങ്കില്‍ RDCയുടെ Offer and Deposti സംവിധാനവും ഉപയോഗിക്കാം. കൂടാതെ, നിയമപരമായ നടപടിക്രമം പാലിക്കാതെ വീട്ടുടമക്ക് വെള്ളം/വൈദ്യുതി വിച്ഛേദിക്കാനോ, ലോക്ക് മാറ്റാനോ, വാടകക്കാരനെ ബലമായി ഒഴിപ്പിക്കാനോ കഴിയില്ല. വാടക പുതുക്കുന്നതിന് മുമ്പ് Smart Rental Index പരിശോധിക്കുക, 90 ദിവസത്തെ നോട്ടീസ് ഉറപ്പാക്കുക, വര്‍ധനയുടെ നിയമപരിധി പരിശോധിക്കുക. വര്‍ധന ന്യായീകരിക്കാനാകാത്തതാണെങ്കില് എഴുത്തില്‍ എതിര്‍പ്പ് അറിയിച്ച് ആവശ്യമെങ്കില്‍ RDCയെ സമീപിക്കാം.