അബുദാബിയില്‍ കായംകുളം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു

അബുദാബി: കായംകുളം സ്വദേശി കോട്ടപ്പുറത്ത് അനശ്വര ജ്വല്ലറി ഉടമ ഹാഷിമിന്റെ മകന് അഫ്സല് ഹാഷിം (44) അബുദാബിയില്‍ നിര്യാതനായി. അബുദാബിയില്‍ ബിസിനസ് നടത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. അബുദാബി ശൈഖ് ഖലീഫ ഹോസ്പിറ്റലിലെ ഡോ. റീജ അഫ്സലാണ് ഭാര്യ. മക്കള്‍: റയ്യാന്‍ അഫ്സല്, ആഷിക അഫ്സല്. മാതാവ്: ലൈല ഹാഷിം. യുഎ.യിലെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഓഗസ്റ്റ് 28 വെള്ളി (ഇന്ന്) ജുമുഅ നമസ്കാരത്തിന് മുമ്പായി കായംകുളം പുത്തന്‍തെരുവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.



