ബയോമെട്രിക് വിവരങ്ങള്‍ അജ്ഞാതര്‍ക്ക് നല്‍കരുതെന്ന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് മുന്നറിയിപ്പ്

ദുബൈ: അല്‍ മിന്‍ഹാദ് എയര്‍ബേസിന് നേരെ മിസൈല്‍ ആക്രമണം നടന്നെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. അല്‍ മിന്‍ഹാദ് എയര്‍ബേസിന് നേരെ ഒരു തരത്തിലുമുള്ള മിസൈല്‍ ആക്രമണം ഉണ്ടായിട്ടില്ല. പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവവിരുദ്ധമാണെന്ന് മന്ത്രാലയം പറഞ്ഞു. അതേസമയം ഏത് ആക്രമണത്തെയും നേരിടാന്‍ യുഎഇ പ്രതിരോധ സേന സജ്ജമാണെന്നും, ഉയര്‍ന്ന ജാഗ്രതയിലാണെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ ഉറപ്പാക്കാന്‍ ഉയര്‍ന്നേക്കാവുന്ന ഏത് ഭീഷണിയെയും നേരിടാന്‍ സേന പൂര്‍ണമായി സജ്ജമാണ്. സ്ഥിരീകരിക്കാത്ത വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം പിന്തുടരണമെന്നും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. മേഖലയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അല്‍ മിന്‍ഹാദ് എയര്‍ബേസിനെക്കുറിച്ചുള്ള വ്യാജ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനാല്‍ ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത വാര്‍ത്തകള്‍ പങ്കുവെക്കരുത് എന്നാണ് യുഎഇയുടെ മുന്നറിയിപ്പ്.