ഇമാറാത്തിന്റെ പൈതൃകക്കാഴ്ച; അഡിഹെക്സ് സന്ദര്‍ശിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്

ടെഹ്റാന്: ഹോര്‍മുസില്‍ വീണ്ടും അമേരിക്ക-ഇറാന് സംഘര്‍ഷം. അമേരിക്കയും ഇറാനും തമ്മിലുള്ള ആറ് മാസം നീണ്ട സംഘര്‍ഷത്തില്‍ ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും നേരിട്ടുള്ള സൈനിക ഏറ്റുമുട്ടല്‍ രൂക്ഷമായതായി റിപ്പോര്‍ട്ട്. ഏറ്റവുമൊടുവില്‍ അമേരിക്കന്‍ സേന ലാരക് ദ്വീപിന് സമീപം ഇറാന്റെ രണ്ട് റോക്കറ്റ് ലോഞ്ചറുകള്‍ ആക്രമിച്ചു. ഹോര്‍മുസ് കടലിടുക്കിലേക്ക് റോക്കറ്റുകളും കടല്‍മൈനുകളും വിന്യസിക്കാന്‍ തയ്യാറെടുക്കുന്നത് തടായാനാണെന്നായിരുന്നു അമേരിക്കയുടെ വിശദീകരണം. ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പ് നല്കി. അതിനിടെ ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക കേന്ദ്രം ലക്ഷ്യമാക്കി ഇറാന് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചു. ജോര്‍ദാന്‍ സൈന്യം എട്ട് മിസൈലുകള്‍ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തടഞ്ഞതായി അറിയിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇറാന് ലക്ഷ്യമിട്ടത് മുവാഫഖ് സാല്‍തി എയര്‍ ബേസ് ആയിരുന്നു. ഇവിടെ അമേരിക്കന്‍ സൈനിക സാന്നിധ്യമുണ്ട്. ഇറാനിലെ ലാരക് ദ്വീപിലുണ്ടായ അമേരിക്കന്‍ ആക്രമണത്തില്‍ ചിലര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ജൂലൈ അവസാനത്തിനുശേഷം ഇറാനെതിരായ ആദ്യ നേരിട്ടുള്ള യുഎസ് ആക്രമണമാണെന്നാണ്** റിപ്പോര്‍ട്ടുകള്‍. ഹോര്‍മുസില്‍ കപ്പല്‍ ഗതാഗതം തടസ്സപ്പെടുകയോ കടല്‍മൈനുകള്‍ സ്ഥാപിക്കപ്പെടുകയോ ചെയ്താല്‍ ലോക എണ്ണവിപണിയില്‍ വലിയ പ്രത്യാഘാതം ഉണ്ടാകാം. ഇറാന്റെ തിരിച്ചടി ജോര്‍ദാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളിലേക്ക് വ്യാപിക്കുന്നത് സംഘര്‍ഷം കൂടുതല്‍ പ്രാദേശികമാകാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. ജോര്‍ദാന്‍ എട്ട് മിസൈലുകള്‍ തടഞ്ഞതായി സ്ഥിരീകരിച്ചിട്ടുണ്ട്; ആക്രമണത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.