ഫോഡബിള്‍ ഐ ഫോണ്‍ ബുക്കിങ് ഒക്ടോബര്‍ 16 മുതല്‍: യുഎഇയിലെ വില പ്രഖ്യാപിച്ചു

ദുബൈ: സാല്‍മൊണെല്ല ബാക്ടീരിയ മലിനീകരണ സാധ്യതയെ തുടര്‍ന്ന് അമേരിക്കയില്‍ തിരിച്ചുവിളിച്ച ചില ടേബിള്‍ എഗ് ഉല്‍പ്പന്നങ്ങള്‍ യുഎഇ വിപണിയില്‍ എത്തിയിട്ടില്ലെന്ന് കാലാവസ്ഥാ വ്യതിയാനപരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ചു. പ്രാദേശിക വിപണിയിലെ ഇറക്കുമതി, വ്യാപാര രേഖകള്‍ പരിശോധിച്ചും ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷവുമാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയില്‍ തിരിച്ചുവിളിച്ച ഉല്പ്പന്നങ്ങളില്പ്പെട്ട മുട്ടകള്‍ യുഎഇയിലേക്ക് ഇറക്കുമതി ചെയ്തതായോ ഇവിടെ വില്‍പ്പന നടത്തിയതായോ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സാല്‍മൊണെല്ല ബാധിച്ച ഭക്ഷണം കഴിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാം. അന്താരാഷ്ട്ര തലത്തില്‍ പുറപ്പെടുവിക്കുന്ന ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പുകള്‍ നിരീക്ഷിക്കുകയും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളില്‍ പരിശോധന നടത്തുകയും ചെയ്യുന്ന സംവിധാനങ്ങള്‍ യുഎഇയില്‍ നിലവിലുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. യുഎഇയിലെ മുട്ട ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്കുന്ന വാര്‍ത്തയാണിത്. അമേരിക്കന്‍ വിപണിയില്‍ തടഞ്ഞ മുട്ടകള്‍ നിലവില്‍ യുഎഇ വിപണിയില്‍ കണ്ടെത്തിയിട്ടില്ലെന്നുള്ളത് ആശ്വാസകരമാണ്.