ഫോഡബിള്‍ ഐ ഫോണ്‍ ബുക്കിങ് ഒക്ടോബര്‍ 16 മുതല്‍: യുഎഇയിലെ വില പ്രഖ്യാപിച്ചു

ദുബൈ: നബി ദിനത്തോടനുബന്ധിച്ച് ദുബൈ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ജല്‍സേ മീലാദ് 2026’ ശ്രദ്ധേയമായി. അബു ഹൈല്‍ കെഎംസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടി ‘സ്നേഹദൂതിന്റെ വസന്തകാലം’ എന്ന പ്രമേയത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന റബീഹ് ക്യാമ്പയിന്റെ ഭാഗമായാണ് സംഘടിപ്പിച്ചത്. ജില്ലാ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് മൊയ്തീന് പൊന്നാനി അധ്യക്ഷത വഹിച്ചു. മതകാര്യ വകുപ്പ് ചെയര്മാന് കരീം കാലടി സ്വാഗതം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി എ. പി. നൗഫല്‍, ട്രഷറര്‍ സി. വി. അഷ്റഫ് എന്നിവര്‍ സംസാരിച്ചു. ജല്‍സേ മീലാദിന്റെ ഭാഗമായി ഇഷ്ഖ് മജ്ലിസ്, മൗലീദ് പാരായണം, അന്നദാനം തുടങ്ങി വിവിധ ആത്മീയ പരിപാടികള്‍ അരങ്ങേറി. പ്രവാചക സ്നേഹവും സന്ദേശവും പുതുതലമുറയിലേക്ക് പകരുന്ന തരത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
റബീഹ് ക്യാമ്പയിന്റെ ഭാഗമായി ഓണ്‍ലൈനായി സംഘടിപ്പിച്ച ‘റബീഅ് ഓണ്‍ലൈന്‍ ഗ്ലോബല്‍ ക്വിസ്’, ചെറുലേഖന മത്സരം, ചിത്രരചന മത്സരം, മദ്ഹ് ഗാന മത്സരം തുടങ്ങിയ മത്സരങ്ങളും ശ്രദ്ധേയമായി. മത്സരങ്ങള്‍ക്ക് മുഹീന് വാഫി, മുജീബ് കോട്ടക്കല്‍, ഇബ്രാഹിം വട്ടംകുളം, മുഹമ്മദ് വള്ളിക്കുന്ന് എന്നിവര്‍ നേതൃത്വം നല്കി. കെഎംസിസി സംസ്ഥാന ഭാരവാഹികളായ നാസര്‍ മുല്ലക്കല്‍, മുഹമ്മദ് പട്ടാമ്പി, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, അഹമ്മദ് ബിച്ചി, കെ. പി. എ. സലാം, ഹംസ തോട്ടി, അഫ്സല് മൊട്ടമ്മല്‍ റഈസ് തലശ്ശേരി അഡ്വ.സാജിദ്. തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി. പണ്ഡിതന്മാരായ ഹാഫിള് സുഹൈര്‍ അസ്ഹരി, ഷറഫുദ്ദീന് ഹുദവി, ഹൈദര്‍ ഹുദവി, ഖാലിദ് ബാഖവി, കെ പി പി തങ്ങള്‍,യ അ്ഖൂബ് ഹുദവി, ഡോക്ടര്‍ അഫ്സല് ഹുദവി, അബ്ദുല്‍ ജലീല്‍ ഹുദവി തുടങ്ങിയവര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി. ഒ. ടി സലാം, ഷക്കീര്‍ പാലത്തിങ്ങല്‍, ഇഖ്ബാല്‍ പല്ലാര്‍ ചടങ്ങിന് നേതൃത്വം നല്കി.