ഇറാന് വിദേശകാര്യ മന്ത്രി ന്യൂയോര്‍ക്കിലെത്തി; ഗള്‍ഫ് ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്താന്‍ ട്രംപ്: സംഘര്‍ഷം അവസാനിക്കുമോ?

ദുബൈ: അക്കാഫ് ഇവന്റ്സ് യുഎഇയിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ചെറുകഥ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഖലീജ് ടൈംസ് മാനേജിംഗ് എഡിറ്റര്‍ ഡോ. ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, യുഎഇ വാര്‍ത്ത ചീഫ് എഡിറ്റര്‍ അനൂപ് കീച്ചേരി എന്നിവരുടെ സാന്നിധ്യത്തിലാണ് വിജയികളെ പ്രഖ്യാപിച്ചത്. സജ്ന അബ്ദുള്ള പ്രാര്‍ത്ഥന നിര്‍വഹിച്ചു. മത്സരത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ജൂറി അംഗങ്ങളായി പ്രവര്‍ത്തിച്ചവരെ ആദരിച്ചു. യുഎഇയിലെ വിവിധ സ്കൂളുകളില്‍ നിന്നായി ഏകദേശം 700 സൃഷ്ടികളില്‍ നിന്നാണ് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ആറ് വിജയികളെ തെരഞ്ഞെടുത്തത്. വിദ്യാര്‍ത്ഥികള്‍ മികച്ച നിലവാരത്തിലുള്ള രചനകളാണ് അവതരിപ്പിച്ചതെന്നും വിജയികളെ കണ്ടെത്തുന്നത് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നെന്നും ജൂറി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. മത്സരം കുറ്റമറ്റ രീതിയില്‍ സംഘടിപ്പിക്കുന്നതിനായി ഏകദേശം ആറ് മാസത്തോളം നീണ്ട നടപടിക്രമങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയത്.
വിജയികള്‍-ജൂനിയര്‍ വിഭാഗം ഒന്നാം സ്ഥാനം: ആവ്യ മഹെര്വാള് (ദി ബുക്ക് ഓഫ് മാജിക്, ഡല്‍ഹി പ്രൈവറ്റ് സ്കൂള്‍ ദുബൈ), രണ്ടാം സ്ഥാനം: കാവ്യ മേനോന് (ഫയര്‍ ഇന്‍ എ പര്‍പിള്‍ സ്കൈ-റിപ്റ്റോണ് സ്കൂള്‍, അബുദാബി), മൂന്നാം സ്ഥാനം: അമാനി ഷാഹിര്‍ (ദി ലാസ്റ്റ് സീറ്റ് ഓണ്‍ പ്ലാറ്റ്ഫോം 3 ഔര്‍ ഔണ് ഇംഗ്ലീഷ് ഹൈസ്കൂള്‍, ഷാര്‍ജ ഗേള്‍സ് ബ്രാഞ്ച്), സീനിയര്‍ വിഭാഗം ഒന്നാം സ്ഥാനം: അദിതി അജേഷ്കുമാര് (ദി ഗേള്‍ ഹു ബോര്രൗഡ് മെമോറീസ് ഗ്ലോബല്‍ ഇന്ത്യന്‍ സ്കൂള്‍, അജ്മാന്), രണ്ടാം സ്ഥാനം: സ്റ്റെഫാനി ലില്ലി സാമുവല്‍ (ദി സ്ലോത് ബ്രയിറ്റ് റൈഡര്‍സ് സ്കൂള്‍, അബുദാബി), മൂന്നാം സ്ഥാനം: അന്‍വിക വിനോദ് (ദി ബ്യൂട്ടി ഓഫ് മിസ്റ്റേക്സ് റോയല്‍ പ്രൈവറ്റ് ഇംഗ്ലീഷ് സ്കൂള്‍, ഫുജൈറ), വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ്, ട്രോഫി, സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കുമെന്ന് അക്കാഫ് ചെയര്മാന് ഷാഹുല്‍ ഹമീദ് അറിയിച്ചു.
വിജയികള്‍ക്കുള്ള പുരസ്കാരങ്ങള്‍ സെപ്റ്റംബറില്‍ നടക്കുന്ന ക്യാമ്പസ് ഓണം ആഘോഷച്ചടങ്ങില്‍ വിതരണം ചെയ്യും. അക്കാഫ് പ്രസിഡന്റ് ചാള്‍സ് പോള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് കോടോത്ത് സ്വാഗതവും ജോയിന്റ് ട്രഷറര്‍ ഷിബു മുഹമ്മദ് നന്ദിയും പറഞ്ഞു. ചെയര്മാന് ഷാഹുല്‍ ഹമീദ്, ജനറല്‍ സെക്രട്ടറി വി.എസ്. ബിജുകുമാര്‍, ട്രഷറര്‍ ജൂഡിന് ഫെര്‍ണാണ്ടസ്, ചീഫ് കോര്‍ഡിനേറ്റര്‍ അനൂപ് അനില്‍ ദേവന്, വൈസ് പ്രസിഡന്റ് ശ്യാം വിശ്വനാഥ്, ലേഡീസ് വിങ് ചെയര്‍പേഴ്സണ്‍ റാണി സുധീര്‍, ജോയിന്റ് സെക്രട്ടറി ഷക്കിര്‍ ഹുസൈന്, അബ്ദുല്‍ സത്താര്‍ എന്നിവര്‍ സംസാരിച്ചു. ചെറുകഥ മത്സരം കമ്മിറ്റി കണ്‍വീനറും എഴുത്തുകാരനുമായ അക്ബര്‍ ആലിക്കര ആമുഖ പ്രഭാഷണം നടത്തി. അവതാരക രാഖി രമണന് ചടങ്ങ് നിയന്ത്രിച്ചു. അക്കാഫ് ലിറ്ററെറി വിഭാഗം ഭാരവാഹികളായ മഞ്ജു ശ്രീകുമാര്‍, അജിത് വള്ളോലി, ശ്രീകുമാര്‍, ജോയ് തൈക്കൂടന്‍, സിറാജ് ഒഞ്ചിയം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. മത്സരത്തില്‍ നിന്ന് തിരഞ്ഞെടുത്ത മികച്ച കഥകള്‍ ഉള്‍പ്പെടുത്തി ഒരു പുസ്തകം പ്രസിദ്ധീകരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.