കുതിരപ്പന്തയം മുതല്‍ റിയല്‍ എസ്റ്റേറ്റ് വരെ; ദുബൈയെ ഉയരങ്ങളിലേക്ക് നയിച്ച ശൈഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് വിട

അബുദാബി: ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയുടെ പ്രധാനമന്ത്രി മസ്റൂര്‍ ബാര്സാനിക്ക് സ്വീകരണം നല്കി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും.
യുഎഇയും ഇറാഖും, പ്രത്യേകിച്ച് കുര്‍ദിസ്ഥാന്‍ മേഖലയും തമ്മിലുള്ള ദീര്‍ഘകാല ബന്ധവും സഹകരണവും കൂടുതല്‍ ദൃഢമാക്കുന്നതിനുള്ള വഴികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പരസ്പര താല്‍പ്പര്യാര്‍ഥം വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും നേതാക്കള്‍ ആശയവിനിമയം നടത്തി. മിഡില്‍ ഈസ്റ്റ് മേഖലയില്‍ സമാധാനവും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന് കൂട്ടായ ശ്രമങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന് ഇരുപക്ഷവും വിലയിരുത്തി. മേഖലയിലെ എല്ലാ ജനങ്ങളുടെയും ഉന്നമനത്തിനായി ശാശ്വത സമാധാനം കൈവരിക്കേണ്ടതിന്റെ പ്രാധാന്യവും നേതാക്കള്‍ ചര്‍ച്ച ചെയ്തു.
അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, അല്‍ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന് എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ യുഎഇ ഉന്നത നേതാക്കളും ഔദ്യോഗിക പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.