മനാമ സൂക് ബിസിനസ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന്റെ ലോഗോ പ്രകാശനം ചെയ്തു

മനാമ: മാറിക്കൊണ്ടിരിക്കുന്ന ബിസിനസ് മേഖലയിലെ പുതിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി മനാമ കെഎംസിസി നടപ്പാക്കുന്ന ‘M SouqeBiz’ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന് തുടക്കമായി. കെഎംസിസി സംസ്ഥാന ഓഫീസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങര പ്ലാറ്റ്ഫോമിന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ചു. സംസ്ഥാന നേതാക്കളും ജില്ലാ, ഏരിയ ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചു.
മനാമയിലെ വ്യാപാര സ്ഥാപനങ്ങളെയും അവിടെയുള്ള വിവിധ ഉല്‍പ്പന്നങ്ങളെയും ഉപഭോക്താക്കളിലേക്ക് കൂടുതല്‍ ഫലപ്രദമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ങ ടീൗൂലആശ്വ ആരംഭിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. സ്ഥാപനങ്ങളുടെ ചിത്രങ്ങളും ഉല്‍പ്പന്ന വിവരങ്ങളും ഇന്‍സ്റ്റാഗ്രാം, യു ട്യൂബ്, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിക്കുന്നതിനാണ് പ്രധാനമായും പദ്ധതി ലക്ഷ്യമിടുന്നത്.
മനാമയിലെ കൂടുതല്‍ വ്യാപാര സ്ഥാപനങ്ങളെയും വ്യാപാരികളെയും ഉള്‍പ്പെടുത്തി ഡിജിറ്റല്‍ രംഗത്ത് സമാനമായ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചതായി മനാമ സൂഖ് കെ.എം.സി.സി ഭാരവാഹികള്‍ അറിയിച്ചു.
മനാമ സൂഖ് കെഎംസിസി ഭാരവാഹികളായ അബ്ദുല്‍ ഖാദര്‍ പുതുപ്പണം, മുഹമ്മദ് ഹൈലൈന്‍, താജുദ്ദീന് പൂനത്ത്, മുസ്തഫ സുറൂര്‍, നൗഷാദ് ഗോള്‍ഡന്‍ ഗേറ്റ് റഫീഖ് ഇളയിടം, ജുനൈസ് പാവണ്ടൂര്‍, അന്‍സാര്‍ കണ്ണൂക്കര, മുഹമ്മദ് അലി. കെ, ഫിറോസ് കെ.കെ. എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.