യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ വീണ്ടും നടത്തും

ബ്യൂണസ് ഐറിസ് : സ്വന്തം രാജ്യത്തിന്റെ ജെഴ്സിയില്‍ ഒരിക്കല്‍ കൂടി കളത്തിലിറങ്ങാന്‍ അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി.
ഒക്ടോബര്‍ 6ന് സ്വന്തം തട്ടകത്തില്‍ നടക്കുന്ന സൗഹൃദ മത്സരത്തില്‍ ആഫ്രിക്കന്‍ ടീമായ ബെനിനെയാണ് നേരിടുന്നത്. തലസ്ഥാന നഗരിയായ ബ്യൂണസ് ഐറിസിലെ ഐതിഹാസികമായ മോണ്യുമെന്റല്‍ സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാകുന്നത്. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഫിഫ ലോകകപ്പിന് പിന്നാലെ മെസി അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. അതേ സമയം, ക്ലബ് മത്സരങ്ങളില്‍ തുടരും.
സെപ്റ്റംബര്‍ 21 മുതല്‍ ഒക്ടോബര്‍ ആറു വരെയുള്ള ഫിഫ അന്താരാഷ്ട്ര വിന്‍ഡോയില്‍ അര്‍ജന്റീന, നാട്ടില്‍ മൂന്ന് സൗഹൃദ മത്സരങ്ങള്‍ കളിക്കുന്നുണ്ട്. ഇതില്‍ ആഫ്രിക്കന്‍ ടീമായ ബെനിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിലാണ് മെസ്സി കളിക്കുന്നത്. രാജ്യത്തിന്റെ എക്കാലത്തെയും മികച്ച താരത്തിന് അര്‍ഹമായ യാത്രയയപ്പ് നല്‍കുമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയന്‍ വ്യക്തമാക്കി. ദേശീയ ടീമിനായി മെസ്സിയുടെ 208-ാമത്തെ മത്സരമാണിത്.
മെസ്സിയുടെ വിടവാങ്ങല്‍ മത്സരത്തിന് സാക്ഷികളാവാന്‍ 2022-ല്‍ ലോകകപ്പ് നേടിയ മുഴുവന്‍ ടീമംഗങ്ങളെയും കുടുംബസമേതം മത്സരത്തിലേക്ക് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് ക്ഷണിച്ചിട്ടുണ്ട്. ‘വണ്‍ ലാസ്റ്റ് ഡാന്‍സ്’ (One last dance) എന്ന് വിശേഷിപ്പിക്കപ്പെടുന്ന അവസാന മത്സരങ്ങളില്‍ മെസി അര്‍ജന്റീനയുടെ നീലയും വെള്ളയും കുപ്പായമണിയും. 2022 ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നായകന് ജന്മനാട്ടില് വെച്ച് ആരാധകര്‍ക്ക് മുന്നില്‍ വിടവാങ്ങല്‍ മത്സരം ഒരുക്കുകയാണ് ലക്ഷ്യം.