റഷ്യന്‍ എണ്ണ: യുഎസ് തീരുവ ഏര്‍പ്പെടുത്തിയാല്‍ ഉഭയകക്ഷി ബന്ധത്തെ ബാധിച്ചേക്കുമെന്ന് ഇന്ത്യ

റിയാദ്: മെക്ക ലക്ഷ്യമാക്കി യമനിലെ ഹൂതി വിമതര്‍ അയച്ച സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ വെടിവെച്ചിട്ടു. വിശുദ്ധ നഗരമായ മെക്കയിലെ നിരോധിത വ്യോമമേഖലയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് ഹൂതി അയച്ച ഡ്രോണ്‍ സൗദി റോയല്‍ എയര്‍ ഡിഫന്‍സ് സേന തകര്‍ത്തതായി സഖ്യസേന വക്താവ് തുര്‍ക്കി അല്‍ മാലിക്കി സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. ആക്രമണത്തെത്തുടര്‍ന്ന് ചരിത്രത്തില്‍ ആദ്യമായി മെക്കയില്‍ വ്യോമാക്രമണ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
അതേ സമയം, മെക്ക നഗരത്തില്‍ അപകടഭീഷണി ഒഴിഞ്ഞിരിക്കുന്നുവെന്ന് സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ആളുകള്‍ കൂട്ടംകൂടുന്നതും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും ഒഴിവാക്കുക, അടിയന്തര ഘട്ടങ്ങളില്‍ 911 എന്ന നമ്പറില്‍ ബന്ധപ്പെടുക, സിവില്‍ ഡിഫന്‍സിന്റെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മുന്നറിയിപ്പ് നല്കി. 57 മുസ്ലീം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോര്പ്പറേഷന് ആക്രമണത്തെ അപലപിച്ചു. ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് സൗദി സഖ്യസേന പ്രഖ്യാപിച്ചു. പുണ്യ മസ്ജിദുകളുടെയും തീര്‍ത്ഥാടകരുടെയും സുരക്ഷ തൊട്ടുകളിക്കാന്‍ അനുവദിക്കില്ല. ഹൂതികള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ സഖ്യസേന യാതൊരു മടിയും കാണിക്കില്ലെന്ന് സഖ്യസേന വക്താവ് തുര്‍ക്കി അല്‍ മാലിക്കി പ്രസ്താവനയില്‍ വ്യക്തമാക്കി.
എന്നാല്‍, മെക്കയെ ലക്ഷ്യമിട്ടു എന്ന സൗദി സഖ്യസേനയുടെ വാദം തള്ളിക്കളഞ്ഞ ഹൂതി രാഷ്ട്രീയകാര്യ സമിതി അംഗം ഹസീം അല്‍ അസദ്, ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്ന് പ്രതികരിച്ചു.
മെക്ക ഉള്‍പ്പെടെയുള്ള മേഖലകളില്‍ ആക്രമണ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, സൗദി അറേബ്യയിലേക്കുള്ള യാത്രകള്‍ പുനഃപരിശോധിക്കാന്‍ അമേരിക്കന്‍ എംബസി നിര്‍ദ്ദേശം നല്കി. ഇറാന്റെയും ഹൂതികളുടെയും ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ ഭീഷണിയാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് മുന്നറിയിപ്പ് നല്കുന്നു.