വിമാന-റെയില്‍ യാത്ര ഒറ്റ ബുക്കിങ്ങില്‍; ഇത്തിഹാദ് എയര്‍വേയ്സും ഇത്തിഹാദ് റെയിലും കരാര്‍ ഒപ്പുവച്ചു

അബുദാബി: യുഎഇ ഫത്വ കൗണ്‍സിലിന്റെ സെക്രട്ടറി ജനറലായി ഡോ. സബാ സാലിം മുഹമ്മദ് സാലിം അല്‍ കഅബിയെ നിയമിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഫെഡറല്‍ ഡിക്രി പുറപ്പെടുവിച്ചു. നേരത്തെ കൗണ്‍സിലിന്റെ ആക്ടിങ് സെക്രട്ടറി ജനറലായും ഫത്വ കോംപറ്റന്സീസ് വിഭാഗം ഡയറക്ടറായും ഡോ. സബാ അല്‍ കഅബി സേവനമനുഷ്ഠിച്ചിരുന്നു. മുഹമ്മദ് ബിന്‍ സായിദ് യൂണിവേഴ്സിറ്റി ഫോര്‍ ഹ്യൂമാനിറ്റീസില്‍ നിന്ന് ഇസ്ലാമിക കര്‍മശാസ്ത്രവും സമകാലിക സാമൂഹിക വിഷയങ്ങളും സംബന്ധിച്ച് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഇസ്ലാമിക നിയമ പ്രഭാഷണത്തിന്റെ സവിശേഷതകളില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. യുഎഇ ഫത്വ കൗണ്‍സിലിലും ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് എന്ഡോവ്മെന്റ്സിലും വിവിധ ചുമതലകള്‍ വഹിച്ചിട്ടുള്ള ഡോ. സബാ അല്‍ കഅബിക്ക് ഫത്വ നല്കല്, മതപ്രഭാഷണം, മതപഠനം, അക്കാദമിക് മേഖലകള്‍ എന്നിവയില്‍ വിപുലമായ പരിചയസമ്പത്തുണ്ട്.