ഇറാന് യുദ്ധകാലത്ത് താമസക്കാര്‍ യുഎഇയെ അനുകൂലിച്ചത് പണം നല്‍കിയത് കൊണ്ടല്ലെന്ന് ശൈഖ ലത്തീഫ

ദുബൈ: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്മാന് മൊഹ്സിന്‍ നഖ്വിയില് നിന്ന് ട്രോഫി ഏറ്റുവാങ്ങാന്‍ തയാറാകാതെ ഇന്ത്യന്‍ ക്രിക്കറ്റ് വനിതാ ടീം. കഴിഞ്ഞ വര്‍ഷം സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള പുരുഷ ടീമാണ് മൊഹ്സിന്‍ നഖ്വിയില് നിന്ന് ട്രോഫി സ്വീകരിക്കാതിരുന്നതെങ്കില് ഇത്തവണ ഹര്‍മന്‍പ്രീത് കൗര്‍ നയിച്ച ഇന്ത്യന്‍ വനിതാ ടീമും അതേ കാര്യം ആവര്‍ത്തിക്കുകയായിരുന്നു. ഇതോടെ ട്രോഫിയില്ലാതെ ഇന്ത്യന്‍ ടീം കിരീടനേട്ടം ആഘോഷിക്കുകയായിരുന്നു.
ദുബൈയില്‍ നടന്ന ഫൈനലില്‍ ശ്രീലങ്കയെ 72 റണ്‍സിന് തോല്‍പ്പിച്ച് എട്ടാം ഏഷ്യാ കപ്പ് കിരീടമാണ് ഇന്ത്യന്‍ വനിതകള്‍ നേടിയത്. പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് കൂടിയായ നഖ്വിയാണ് സമ്മാനദാനത്തിന് എത്തുന്നതെങ്കില്‍ ട്രോഫി സ്വീകരിക്കില്ലെന്ന് ബിസിസിഐ നേരത്തെ തന്നെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധികൃതരെ അറിയിച്ചിരുന്നു.
എസിസിയുടെ ഡെപ്യൂട്ടി ചെയര്മാന് ഖാലിദ് അല്‍ സറൂനിയില്‍ നിന്ന് ട്രോഫി വാങ്ങാന്‍ ഇന്ത്യന്‍ ടീം തയ്യാറായിരുന്നു. എന്നാല്‍ നഖ്വി ഈ നിര്‍ദേശം തള്ളിക്കളഞ്ഞതോടെ ബിസിസിഐ സമ്മാനദാന ചടങ്ങില്‍ നിന്ന് പിന്മാറി. അതോടെ സ്റ്റേജില്‍ സമ്മാനദാനത്തിനായി കാത്തിരുന്ന നഖ്വി ലങ്കന്‍ ടീമിന് റണ്ണേഴ്സ് അപ്പ് ചെക്ക് മാത്രമാണ് കൈമാറിയത്. ഇന്ത്യന്‍ ടീമംഗങ്ങള്‍ ട്രോഫി ഏറ്റുവാങ്ങാന്‍ വരുന്നില്ലെന്ന് ഉറപ്പായതോടെ അദ്ദേഹം സ്റ്റേഡിയത്തില്‍ നിന്ന് മടങ്ങി.
ഒന്നര വര്‍ഷം മുമ്പുള്ള ഞങ്ങളുടെ നിലപാടിന് അനുസൃതമായി തന്നെയാണ് ഇത്തവണയും പ്രവര്‍ത്തിച്ചതെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പ്രതികരിച്ചു. പുരുഷ ടീമിന് ഇതുവരെ ഏഷ്യാ കപ്പ് ട്രോഫി ലഭിച്ചിട്ടില്ല. രാജ്യത്തിനായി ജീവന് നല്കിയ ഞങ്ങളുടെ ധീരജവാന്മാരെ ആദരിച്ചുകൊണ്ട് നിലപാടില്‍ മാറ്റമില്ലാതെ തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. രാജ്യം മുഴുവന്‍ ക്രിക്കറ്റ് താരങ്ങളില്‍ അതീവ സന്തോഷത്തിലും അഭിമാനത്തിലുമാണ്. ഏതെങ്കിലും ഘട്ടത്തില്‍ ഞങ്ങള്‍ക്ക് രണ്ട് ട്രോഫികളും തിരികെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.